ഐപിഎല്‍ ലേലത്തില്‍ ആ ഇന്ത്യന്‍ താരം 30-35 കോടിയ്ക്ക് പോകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്ലില്‍ ജസ്പ്രീത് ബുംറയുടെ മൂല്യത്തെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ബുംറ മുംബൈ ഇന്ത്യന്‍സിന്റെ അവിഭാജ്യ ഘടകമാണ്. അഞ്ച് തവണ ചാമ്പ്യന്മായ മുംബൈയില്‍നിന്നും ബുംറ വിട്ടുപോകാനുള്ള സാധ്യതയില്ല. എന്നിരുന്നാലും, വര്‍ഷങ്ങളോളം എംഐയില്‍ കളിച്ച ഭാജി ഒരു അപൂര്‍വ അവസരത്തെക്കുറിച്ച് എഴുതി.

2013-ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ഫ്രാഞ്ചൈസിയുടെ മാച്ച് വിന്നറാണ് ബുംറ. 133 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 22.51 ശരാശരിയില്‍ 165 വിക്കറ്റുകളാണ് 30 കാരനായ സ്പീഡ്സ്റ്റര്‍ നേടിയത്. ക്യാഷ് റിച്ച് ലീഗില്‍ അദ്ദേഹം രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ നേടിയിട്ടുണ്ട്.

ജസ്പ്രീത് ബുംമ്ര സ്വയം ലേലത്തില്‍ വെച്ചാല്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഐപിഎല്‍ കളിക്കാരന്‍ അവനായിരിക്കും! എന്റെ കാഴ്ചപ്പാടില്‍ ബുംറയ്ക്ക് പ്രതിവര്‍ഷം 30/35 കോടിയിലധികം ലഭിക്കും. 10 ഐപിഎല്‍ ടീമുകളും ജസ്പ്രീത ്ബുമ്രയ്ക്ക് വേണ്ടി പോരാടും- ഹര്‍ഭജന്‍ പറഞ്ഞു.

ഐപിഎല്‍ 2025 മനസ്സില്‍ വെച്ചാല്‍, മുംബൈയുടെ ആദ്യ നിലനിര്‍ത്തല്‍ ബുംറയായിരിക്കും. രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ബുമ്ര എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും പ്രശസ്ത ടീം കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് ഫിനീഷ് ചെയ്തത്.