ഐസിസി ടി20 ലോകകപ്പ് 2024ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ഇന്ന് ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. സൂപ്പർ ഓവറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയോട് തോറ്റതോടെ മെൻ ഇൻ ഗ്രീൻ സമ്മർദ്ദത്തിലാണ്.
മറുവശത്ത്, ന്യൂയോർക്ക് പിച്ചിൽ ഇന്ത്യ അയർലൻഡിനെതിരെ 8 വിക്കറ്റിന്റെ ജയം നേടി ആത്മവിശ്വാസത്തിലാണ്. രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി നേടിയ മത്സരത്തിൽ ഋഷഭ് പന്തും മികച്ച പ്രകടനമാണ് നടത്തിയത്. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർ വിക്കറ്റ് വീഴ്ത്തി ബോളിംഗിലും മികച്ചുനിന്നു.
മൂന്നാം നമ്പറിൽ ഇറങ്ങിയ ഋഷഭ് പന്ത് മികച്ച പ്രകടനം നടത്തിയപ്പോൾ അത് വരാനിരിക്കുന്ന മത്സരങ്ങളിലും ഇലവനിൽ സ്ഥാനം ഉറപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഇടംകയ്യൻ ബാറ്റർ എന്ന നിലയിൽ തനിക്ക് ഇന്ത്യൻ ടീമിൽ കിട്ടുന്ന മേധാവിത്വം താരം ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. വാഹനാപകടത്തിന്റെ ബുദ്ധിമുട്ടുകൾക്ക് ശേഷം തിരിച്ചുവന്ന താരം താൻ ഏറെ ആരാധിക്കുന്ന ധോണിയുമായി ബന്ധപ്പെട്ട് പറയുന്നത്.
“ധോണി ഭായ് എൻ്റെ വിഗ്രഹമാണ്, ഞാൻ അവനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു – എനിക്ക് എന്തെങ്കിലും സഹായമോ ഉപദേശമോ ആവശ്യമുള്ളപ്പോഴെല്ലാം, ഞാൻ മഹി ഭായിയോട് ചോദിക്കുന്നു, എന്നെ സഹായിക്കാനും നയിക്കാനും അദ്ദേഹം എപ്പോഴും തയ്യാറാണ്”.
Read more
എന്തായാലും ഇന്നത്തെ മത്സരത്തിൽ അതിനിർണായക പ്രകടനം തന്നെ പന്ത് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.