ഇന്ത്യൻ നായകനായ രോഹിത് ശർമ്മയ്ക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഓപ്പണിങ്ങിലും മിഡിൽ ഓർഡറിലും താരത്തിന് വേണ്ട പോലെ ടീമിന് വേണ്ടി റൺസ് നേടാൻ സാധിക്കുന്നില്ല. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ പരാജയമാണ് ഏൽക്കേണ്ടി വന്നത്. അതിൽ ആരാധകർ ഏറ്റവും കൂടുതൽ പഴിക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ്.
വര്ഷങ്ങളായി രോഹിതിന്റെ പൊസിഷനാണ് ഓപ്പണിംഗ്. എന്നാൽ ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും യശസ്‌വി ജയ്‌സ്വാൾ കെ എൽ രാഹുൽ എന്നിവരാണ് ഓപണിംഗിൽ ഇറങ്ങിയത്. ആ സ്ഥാനത്ത് അവർ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാൽ മിഡിൽ ഓർഡറിൽ ഇറങ്ങിയപ്പോൾ രോഹിത് ഫ്ലോപ്പാവുകയാണ് ചെയ്തത്.
ന്യുബോളിൽ എങ്ങനെ കളിക്കണമെന്നും, ബോളർമാർ മാറുന്നതിന് അനുസരിച്ച് ബാറ്റിംഗിൽ മാറ്റം വരുത്തി ടീമിന് വേണ്ടി നിർണായകമായ സ്കോർ നേടാൻ കെല്പുള്ള താരമാണ് രോഹിത്ത് എന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും, പരിശീലകനുമായ രവി ശാസ്ത്രി.
രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:
” എട്ട്, ഒൻപത് വർഷങ്ങളായി രോഹിത് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന പൊസിഷനായിരുന്നു ഓപ്പണിംഗ്. ആ സ്ഥാനത്ത് കളിക്കുമ്പോൾ ഭൂമിയെ തീയിൽ ഇടുന്ന പ്രകടനം കാഴ്ച വെക്കും എന്നല്ല ഞാൻ പറയുന്നത് പക്ഷെ അദ്ദേഹത്തിന് അനുയോജ്യമായ പൊസിഷൻ അതായിരുന്നു. ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കാൻ രോഹിതിന് സാധിക്കുമായിരുന്നു” രവി ശാസ്ത്രി പറഞ്ഞു.