ഫിറ്റ് അല്ലാത്ത ആ താരം ഇന്ത്യൻ ടീമിൽ കളിക്കണം, അല്ലാത്തവന്മാരെ കൊണ്ട് കൂട്ടിയാൽ കൂടില്ല; തുറന്നടിച്ച് ഡാമിയൻ ഫ്ലെമിംഗ്

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യയുടെ ടീമിൽ മുഹമ്മദ് ഷമിയുടെ അഭാവം ടീമിന്റെ സാധ്യതകളെ ഗണ്യമായി നശിപ്പിച്ചതായി മുൻ ഓസ്‌ട്രേലിയൻ സീമർ ഡാമിയൻ ഫ്ലെമിംഗ് . വലംകൈയ്യൻ പേസർ ലോകകപ്പിന് ശേഷം ഇതുവരെ ഒരു മത്സരം പോലും ഇന്ത്യക്കായി കളിച്ചിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പരിക്കിൽ നിന്ന് ഇതുവരെ മോചിതനാകാൻ താരത്തിന് ആയിട്ടില്ല എന്നതുകൊണ്ടാണ് ടീമിൽ ഇല്ലാത്തത്.

അഞ്ച് മത്സരങ്ങളുള്ള എവേ പരമ്പരയ്ക്ക് മുന്നോടിയായി തൻ്റെ മാച്ച് ഫിറ്റ്നസ് തെളിയിക്കുന്നതിനായി രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളിൽ കളിക്കുമെന്ന് ഷമി അടുത്തിടെ സൂചന നൽകിയിരുന്നു. അതേസമയം, പര്യടനത്തിന് വേണ്ടത്ര ഒരുങ്ങാത്ത ഷമിയെ കൊണ്ടുവരാൻ മാനേജ്‌മെൻ്റ് ഉദ്ദേശിക്കുന്നില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തമാക്കിയിരുന്നു.

“ആ തീരുമാനം ഇവിടെ വിജയിക്കാനുള്ള അവരുടെ സാധ്യതകളെ ഗണ്യമായി നശിപ്പിക്കുന്നു.  ഫിറ്റ് അല്ലെങ്കിൽ പോലും ഷമി ടീമിൽ വേണം എന്നതാണ് എന്റെ അഭിപ്രായം” ഫ്ലെമിംഗ് ദി ഏജിനോട് പറഞ്ഞു.

വെറ്ററൻ സീമറുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് പേസ് ആക്രമണത്തെ നയിക്കുക. മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരെപ്പോലുള്ളവർ അദ്ദേഹത്തെ പിന്തുണക്കും. ഇന്ത്യ തങ്ങളുടെ ടീമിൽ മൂന്ന് സീമർമാരെയും റിസേർവ് താരങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്, ആവശ്യമെങ്കിൽ അവരെയും ടീമിന് ഉപയോഗിക്കും. മുകേഷ് കുമാർ, ഖലീൽ അഹമ്മദ്, നവദീപ് സെയ്‌നി എന്നിവരടങ്ങിയ റിസേർവ് താരങ്ങൾ ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഇന്ത്യ എയുടെ വരാനിരിക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പങ്കെടുക്കും.