നിങ്ങൾ ഇല്ലെങ്കിൽ ജൂലൈ 4 ഇത്ര മനോഹരം ആകില്ലായിരുന്നു, ആ മുഹൂർത്തം ഞാൻ മറക്കില്ല; വിരാട് കോഹ്‌ലി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ

ജൂലൈ 4 ന് മുംബൈയിൽ നടന്ന ടി20 ലോകകപ്പ് വിജയ പരേഡിനിടെ മുംബൈ പോലീസിൻ്റെ മികച്ച പരിശ്രമങ്ങൾക്ക് വിരാട് കോഹ്‌ലി നന്ദി അറിയിച്ചു. ഡൽഹിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ത്യൻ ടീം വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷ പരേഡിലും അനുമോദന ചടങ്ങിലും പങ്കെടുക്കാൻ മുംബൈയിലേക്ക് പോയി.

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും മികച്ച ദിവസങ്ങളിലൂടെയാണ് ടീം ഇപ്പോൾ കടന്നുപോകുന്നത് എന്നും പറയാം. നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഐസിസി ട്രോഫി വിജയം രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ ഇത്രയും നാളുകൾ ആയി അനുഭവിച്ച പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഒടുവിൽ അർഹിച്ച വിജയം തന്നെയാണ് ടി 20 ലോകകപ്പ് വിജയത്തിലൂടെ ഇന്ത്യക്ക് കിട്ടിയത്. വമ്പൻ വിജയത്തിന് ശേഷം ഇന്നലെ രാവിലെയാണ് ഇന്ത്യൻ ടീം തിരികെ എത്തിയത്. 11 മണിയോടെ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു തിരിച്ച മുംബൈയിലേക്ക് മടങ്ങി. വൈകുനേരം 4 മണിയോടെ റോഡ് ഷോയും ആരംഭിച്ചു. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പൊതുപരുപാടിയും ഉണ്ടായിരുന്നു. പരിപാടിക്കിടെയിൽ വെച്ച് വിരാട് കോഹ്‌ലി ഉൾപ്പടെ ഉള്ള ഇന്ത്യൻ താരങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.

പരേഡിനിടെ മുംബൈ പൊലീസ് നടത്തിയത് വലിയ സേവനങ്ങളും കൃത്യമായ ഇടപെടലും തന്നെ ആയിരുന്നു. അവരുടെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും വ്യാപകമായ പ്രശംസ നേടി. പരിപാടി സുഗമമായി നടന്നുവെന്ന് ഉറപ്പാക്കിയതിന് നന്ദി അറിയിച്ച് വ്യാഴാഴ്ച ഒരു പ്രസ്താവന ഇറക്കിക്കൊണ്ട് കോഹ്‌ലി പോലീസിൻ്റെ ശ്രമങ്ങളെ അഭിനന്ദിച്ചു.

അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു- “ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ മികച്ച പ്രവർത്തനം നടത്തിയതിന് @MumbaiPolice & @CPMumbaiPolice ൻ്റെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അഗാധമായ ആദരവും ഹൃദയംഗമമായ നന്ദിയും അറിയിക്കുന്നു. നിങ്ങളുടെ സമർപ്പണവും സേവനവും വളരെ വിലമതിക്കപ്പെടുന്നു. ജയ് ഹിന്ദ്!”

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഉൾപ്പെടെയുള്ള കളിക്കാർ ചക് ദേ ഇന്ത്യയ്ക്ക് മുന്നിൽ നൃത്തം ചെയ്തപ്പോൾ സ്റ്റേഡിയം ആവേശത്താൽ ഇളകിമറിഞ്ഞു.. പരിപാടിയുടെ ഹൈലൈറ്റുകളിലൊന്നിൽ ആയിരക്കണക്കിന് ആരാധകർക്കൊപ്പം കളിക്കാർ വന്ദേമാതരം ആലപിച്ചു.