ബാബർ കോഹ്‌ലി താരതമ്യത്തിന് ഇനി പ്രസക്തിയില്ല, താൻ ഇല്ലെങ്കിൽ ടീം ഇല്ലെന്ന തരത്തിലുള്ള ഭാവമാണ് അവന്; നയൻ മോംഗിയ പറയുന്നത് ഇങ്ങനെ

വിരാട് കോഹ്‌ലിയുമായി താരതമ്യപ്പെടുത്താൻ ബാബർ അസമിന് അർഹതയില്ലെന്നും മുൻ ഇന്ത്യൻ നായകനുമായി താരതമ്യം ചെയ്യാനുള്ള മിടുക്കൊന്നമ ബാബറിന് ഇല്ലെന്നും നയൻ മോംഗിയ കണക്കാക്കുന്നു. 2024ൽ ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിൽ പാകിസ്ഥാൻ ക്യാപ്റ്റൻ കടുത്ത സമ്മർദ്ദത്തിലായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി20 ലോകകപ്പ് 2024 ലെ പാകിസ്ഥാന്റെ തുടക്കം അമേരിക്കയോട് ഏറ്റുവാങ്ങിയ തോൽവിയോടെ അടിമുടി പാളിയിരിക്കുകയാണ്. നിർണായക മത്സരങ്ങൾ വരാനിരിക്കുന്നതിനാൽ മുന്നോട്ടു പോകാൻ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിന് തങ്ങളുടെ ഏറ്റവും മികച്ച ഇനി പുറത്തെടുക്കേണ്ടതുണ്ട്. യുഎസ്എയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ സൂപ്പർ ഓവറിൽ ഏഷ്യൻ വമ്പന്മാർ പരാജയപ്പെട്ടിരുന്നു. സൂപ്പർ ഓവറിൽ 19 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 13 റൺസ് മാത്രം നേടി 5 റൺസിന് തോൽവി ഏറ്റുവാങ്ങി. പാകിസ്ഥാനെതിരായ വിജയത്തോടെ യുഎസ്എ ഇപ്പോൾ അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ തോൽവി അറിയാതെ ഗ്രൂപ്പിൽ ഒന്നാമതാണ്.

സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയ്‌ക്കിടെ, ബാബർ മികച്ച ഫോമിൽ അല്ലെന്നും കോഹ്‌ലിയുമായി യാതൊരു തരത്തിലും താരതമ്യത്തിന് അർഹത ഇല്ലെന്നും മോംഗിയ അഭിപ്രായപ്പെട്ടു.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൻ്റെ ബാറ്റിംഗ് ഇടറുകയാണ്. അവൻ ഫോമിൽ അല്ല കളിക്കുന്നത്. റൺ സ്കോർ ചെയ്യൻ ഒരുപാട് സമ്മർദ്ദം അനുഭവിക്കുന്നു. താൻ റൺ സ്കോർ ചെയ്തില്ലെങ്കിൽ ടീം തോൽക്കും എന്ന പേടി അവനുണ്ട്.” അദ്ദേഹം പറഞ്ഞു.

“താൻ മികച്ച ബാറ്ററാണെന്നും അവിടെ നിൽക്കണമെന്നും വലിയ സ്കോർ ചെയ്യണമെന്നും അദ്ദേഹത്തിൽ സമ്മർദ്ദമുണ്ട്. നിങ്ങൾ അവനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നു, വിരാട് കോഹ്‌ലിയുടെ അടുത്ത് പോലും അവൻ എത്തില്ല. അതിനാൽ സമ്മർദ്ദം ബാബർ അസമിനും പാകിസ്ഥാൻ ടീമിനുമാണ്. അവൻ ഫോമിൽ ആണെങ്കിൽ പാകിസ്താന് എല്ലാം ശരിയാണ്, പക്ഷേ പുറത്തായാൽ പാകിസ്ഥാൻ്റെ ബാറ്റിംഗ് തകരും,” മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂട്ടിച്ചേർത്തു.

Read more

43 പന്തിൽ 44 റൺസെടുത്ത ബാബർ അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാൻ തോൽവിയിൽ നിർണായക പങ്ക് വഹിച്ചു എന്നാണ് ക്രിക്കറ്റ് വിദഗ്ധർ അടക്കം പറയുന്നത്.