ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഉൾപ്പടെ ടീമിലെ സൂപ്പർ താരങ്ങൾ പലരും മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ ആദ്യ സെഷനിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹസൻ മഹമൂദ് ടോപ് ഓർഡറിനെ തകർത്തു. വെറ്ററൻ ഓപ്പണർ രോഹിത് ശർമ്മയെ 6 റൺസിന് മടക്കി ഹസൻ തകർപ്പൻ തുടക്കമാണ് ബംഗ്ലാദേശിന് നൽകിയത്.
മഹ്മൂദ് പിന്നീട് ശുഭ്മാൻ ഗില്ലിനെയും (0), വിരാട് കോഹ്‌ലിയെയും (6) പെട്ടെന്നുതന്നെ പുറത്താക്കി. ഇന്ത്യയെ 3 വിക്കറ്റിന് 34 എന്ന നിലയിൽ ഒതുക്കി. ഓപ്പണർ യശസ്വി ജയ്‌സ്വാളും ഋഷഭ് പന്തും നാലാം വിക്കറ്റിൽ 62 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിക്കുക ആയിരുന്നു. ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം പന്തിനെ 39 റൺസിന് പുറത്താക്കി മഹമൂദ് ആ കൂട്ടുകെട്ട് തകർത്തു.
ജയ്‌സ്വാളും രാഹുലും പെട്ടെന്നുതന്നെ പുറത്തായതോടെ 144/6 എന്ന നിലയിൽ ഇന്ത്യ ഉറച്ച നിലയിലാണ്. ശേഷമായിരുന്നു ഇന്ത്യയെ രക്ഷിച്ചെടുത്ത അശ്വിൻ ജഡേജ കൂട്ടുകെട്ട് ക്രീസിൽ ഉറച്ചതും 339/6 എന്ന സ്കോറിൽ ഇന്ത്യയെ എത്തിച്ചതും. ടീമിൻ്റെ മികച്ച തിരിച്ചുവരവിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മ ഗ്രൗണ്ടിൽ ആദ്യ ദിനം അവസാനിച്ച ശേഷം പരിശീലനം നടത്തുന്ന കാഴ്ചയും കണ്ടു. ദിവസത്തിൻ്റെ ആക്ഷൻ അവസാനിച്ചതിന് തൊട്ടുപിന്നാലെ, രോഹിത് ശർമ്മയും മറ്റ് കുറച്ച് കളിക്കാരും പരിശീലകരും മൈതാനത്ത് കുതിക്കുന്നത് കണ്ടു.
ബാറ്റിംഗ് കോച്ച് അഭിഷേക് നായർക്കൊപ്പം എംഎ ചിദംബരം സ്റ്റേഡിയത്തിൽ അദ്ദേഹം പരിശീലനം നടത്തി. മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ശുഭ്മാൻ ഗില്ലും പരിശീലനത്തിന്റെ ഭാഗമായി ഒപ്പം ചേർന്നു.
— Nihari Korma (@NihariVsKorma) September 19, 2024
Read more