അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 എലിമിനേറ്ററിനിടെ ടെലിവിഷൻ അമ്പയർ അനിൽ ചൗധരി എടുത്ത എൽബിഡബ്ല്യൂ തീരുമാനം വമ്പൻ വിവാദത്തിന് കാരണമായി.
ആർസിബിയുടെ ഇന്നിംഗ്‌സിൻ്റെ 15-ാം ഓവറിൽ അവേഷ് ഖാൻ്റെ പന്തിൽ ദിനേശ് കാർത്തിക്ക് പുറത്താകുന്നു. മറുവശത്ത് തൻ്റെ പങ്കാളിയായ മഹിപാൽ ലോംറോറുമായി കൂടിയാലോചിച്ച ശേഷം റിവ്യൂ എടുക്കാൻ കാർത്തിക്ക് തീരുമാനിക്കുന്നു. ക്ലിയർ വിക്കറ്റ് ആയിട്ടും കാർത്തിക്കിന് അനുകൂലം ആയിട്ടുള്ള തീരുമാനം ആണ് ടെലിവിഷൻ അമ്പയർ എടുത്തത്. ബാറ്റ് ബോളിൽ അല്ല മറിച്ച് പാഡിൽ ആണ് ടച്ച് ചെയ്തതെന്ന് മനസിലാകുമെങ്കിലും ബാറ്റ് ബോളിലാണ് ആദ്യം കൊണ്ടത് എന്ന നിഗമനത്തിലായിരുന്നു അമ്പയർ.
തീരുമാനത്തെ കമൻ്റേറ്റർമാർ വിമർശിച്ചപ്പോൾ, രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര തീരുമാനത്തിൽ അസ്വസ്ഥനായി അമ്പയറുമാരോട് അത് ചോദ്യം ചെയ്യാൻ പോകുന്ന ദൃശ്യങ്ങളും വൈറലായി.
സംഭവം നടക്കുമ്പോൾ 0 റണ്ണിൽ ആയിരുന്ന കാർത്തിക്കിനെ 13 പന്തിൽ 11 റൺസെടുത്ത് 19-ാം ഓവറിൽ ആവേശ് പുറത്താക്കി. അതേസമയം ബാറ്റിംഗ് അത്ര അനായാസം അല്ലാത്ത ട്രാക്കിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 172 റൺസാണ് നേടിയത്.
Out or Not Out – what do you think? 👀#RRvRCB #IPLonJioCinema #TATAIPL #TATAIPLPlayoffs pic.twitter.com/o8Zn0TAUJJ
— JioCinema (@JioCinema) May 22, 2024
Read more