കലിപ്പ് തീരണില്ലല്ലോ, പുറത്തായതിന് പിന്നാലെ സഞ്ജുവിനോട് കട്ട കലിപ്പിൽ ഗംഭീർ; വീഡിയോ വൈറൽ

ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ 86 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഇന്ത്യ 2-0 ത്തിന് നേടി. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും പൂർണ അധിപത്യമായിരുന്നു ഇന്ത്യ ഇന്ന് കളിക്കളത്തിൽ നടത്തിയത്. ബോളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നിതീഷ് കുമാർ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

കൂടാതെ അഭിഷേക് ശർമ്മ, റിയാൻ പരാഗ്, വാഷിംഗ്‌ടൺ സുന്ദർ, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദുള്ള മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 39 പന്തുകളിൽ 41 റൺസ് നേടി. കൂടാതെ പർവേസ് ഹൊസൈൻ 12 പന്തിൽ 16 റൺസും, ലിറ്റർ ദാസ് 11 പന്തിൽ 14 റൺസും, നജ്മുൽ ഷാന്റോ 7 പന്തിൽ 11 റൺസും, മെഹന്ദി ഹസൻ 16 പന്തിൽ 16 റൺസും മാത്രമാണ് നേടിയത്. ബോളിങ്ങിൽ റിഷാദ് ഹൊസൈൻ മൂന്നു വിക്കറ്റുകളും, ടാസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, തൻസീം ഹസൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.

രണ്ടാം ടി20 മത്സരത്തിൽ മോശം പ്രകടനം നടത്തിയതിന് പിന്നാലെ സഞ്ജു സാംസണ് എല്ലാ കോണിൽ നിന്നും വിമർശനം കിട്ടുകയാണ്. ഇന്ത്യക്കായി ഓപ്പണിങ് ആരംഭിച്ച സാംസണിന് പത്ത് റൺസ് മാത്രമേ നേടാനായുള്ളൂ. കിട്ടിയ അവസരം നന്നായി ഉപയോഗിക്കാത്ത സമീപനത്തിനാണ് വിമർശനം കിട്ടുന്നത്. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാൻ്റോ ആതിഥേയരെ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിച്ചതിന് ശേഷം ഇന്ത്യയുടെ രണ്ടാം ഓവറിനിടെയാണ് സഞ്ജു പുറത്താകുന്നത്. മെഹിദി ഹസൻ മിറാസിൻ്റെ ഓവറിൽ ബൗണ്ടറികൾ അടിച്ചൊക്കെ തുടങ്ങിയെങ്കിലും പിന്നെ താരത്തിന് പിഴച്ചു .

തസ്കിൻ അഹമ്മദ് ആണ് സഞ്ജുവിനെ മടക്കിയത്. വെറുമൊരു സാധാരണ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് താരം മടങ്ങിയത്. തസ്‌കിൻ തൻ്റെ ആദ്യ അഞ്ച് പന്തിൽ മൂന്ന് റൺസ് വഴങ്ങി, അതിനാൽ സാംസൺ മികച്ച രീതിയിൽ ഓവർ അവസാനിപ്പിക്കാൻ തീരുമാനിച്ചു. വലംകൈയ്യൻ പേസർ ബാക്ക്-ഓഫ്-ദി-ലെംഗ്ത്ത് ഡെലിവറി ബൗൾ ചെയ്തപ്പോൾ, സാംസൺ കവറിന് മുകളിലൂടെ അടിക്കാനാണ് ശ്രമിച്ചത്.

എന്നിരുന്നാലും, ടാസ്കിൻ്റെ സമർത്ഥമായ സ്ലോ ബോൾ അദ്ദേഹത്തെ കബളിപ്പിച്ചു, ക്യാപ്റ്റൻ ഷാൻ്റോയുടെ കൈയിൽ മിട ഓഫിൽ ഒരു ക്യാച്ച് നൽകി സഞ്ജു മടങ്ങിയത്. ബാറ്റിംഗ് പിച്ചിൽ തകർപ്പൻ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സാംസൺ സ്കോർ ബോർഡിൽ കാര്യമായ സംഭാവന നൽകാതെ പോയി. ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ സഞ്ജുവിന്റെ പ്രകടനത്തിൽ തൃപ്തൻ ആയിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് അത് വായിച്ചെടുക്കാൻ സാധിക്കുകയും ചെയ്തു.

എന്തായാലും അടുത്ത മത്സരത്തിൽ താരത്തിന് അവസരം കിട്ടുമോ എന്നുള്ളത് കണ്ടറിയണം.