ഇന്ത്യൻ ടീമിന് കിട്ടിയത് അപ്രതീക്ഷിത ഷോക്ക്, ശവക്കുഴി തോണ്ടാൻ കാരണമായത് ഈ കാരണങ്ങൾ കൊണ്ട്; കുറിപ്പ് വൈറൽ

ഇന്ത്യയുടെ തൊണ്ണൂറ് കാലഘട്ടത്തിലെ ടെസ്റ്റ് മല്സരങ്ങൾ കണ്ടവർക്കറിയാം തോൽവികളും,സമനിലകളുമായിരുന്നു കൂടുതൽ. വിദേശത്തൊക്കെ ഒരു പരമ്പര വിജയമെന്നത് ഗാംഗുലി ക്യാപ്റ്റൻ ആയി വരുന്നത് വരെ നമുക്കു വളരെ ബുദ്ധിമുട്ടായിരുന്നു . അതിനോടൊപ്പം തന്നെ 20 – 20 യുടെ വരവോടെ മറ്റൊരു മാറ്റമുണ്ടായി, വേഗത്തിൽ റൺസെടുത്തു ജയിക്കാം എന്ന നില മിക്ക ടീമുകളും സ്വന്തമാക്കി…വിദേശ പിച്ചുകളിൽ പോലും ജയം അന്യമായിരുന്ന കാലത്തു നിന്ന് ആരെയും എവിടെയും തോല്പിക്കാം എന്ന നിലയിലേയ്ക്ക് ടീം ഇന്ത്യ മാറി .കഴിഞ്ഞ രണ്ടു ബോർഡർ ഗാവസ്‌കർ ട്രോഫിയും, ഇംഗ്ലണ്ട് സീരിസിലെ വിജയവും ഒക്കെ എടുത്തു പറയേണ്ടവയാണ്, അങ്ങനെ ഉന്നതങ്ങളിലേക്കുള്ള ഈ പ്രയാണത്തിൽ തീർത്തും ആരും ആഗ്രഹിക്കാത്ത ഒരു ഷോക്ക് ട്രീറ്റ്മെന്റ് ന്യൂസിലാൻഡ് നമുക്കു തന്നു,, 3 മല്സരങ്ങളിൽ നമ്മൾ അന്തസ്സായി തോറ്റു.

ഈ തോൽവി ഒരുപാട് പുതിയ ചോദ്യങ്ങൾ നമ്മുടെ മുന്നിൽ വെച്ച് നീട്ടി തുടങ്ങി,രോഹിത് മാറണോ,കോഹ്ലി റിട്ടയർ ചെയ്യണോ,അശ്വിന്റെ കാലം കഴിഞ്ഞോ തുടങ്ങി നിരവധി അനവധി ചോദ്യങ്ങൾ,,കുറെയൊക്കെ ശരിയായ ചിന്തകൾ തന്നെയാണ്, ക്രിക്കറ്റ് ആരാധകരും,നിരൂപകരും ഒക്കെ പങ്കു വയ്ക്കുന്നത്, ദ്രാവിഡ്,ലക്ഷ്മൺ യുഗം ഏറെക്കുറെ അവസാനിച്ച ഘട്ടത്തിലാണ് നമുക്കു പൂജാര എന്ന വിശ്വസ്തൻ ഉദയം ചെയ്തത്സ. ച്ചിനോളം എത്തിയില്ലെങ്കിലും കോഹ്ലി ഒരളവു വരെ ആ ഗ്യാപ് ഭംഗിയാക്കി. ധോണിയുടെ ക്യാപ്റ്റൻസി മിടുക്കും, സെവാഗിന്റെ ബാറ്റിംഗ് ശൈലിയും രോഹിത് വലിയൊരളവു കൗണ്ടർ ചെയ്യുന്നുണ്ട്. അശ്വിൻ,ജഡേജ എന്നിവർ കുംബ്ലെയുടെയും,ഹർഭജന്റെയും റോൾ ഏറെക്കുറെ പൂർത്തീകരിക്കുന്നുണ്ട്, അങ്ങനെ നോക്കുമ്പോൾ ഏകദേശം 15 വർഷത്തോളമായി ടെസ്റ്റ്,ഏകദിന, 20 – 20 ഫോർമാറ്റുകളിൽ (ഐ.പി.എൽ ഉൾപ്പടെ) എല്ലാം കളിച്ചു മുന്നേറുന്ന ഈ താരങ്ങൾക്കു പകരക്കാരെ കണ്ടെത്താൻ സമയമായില്ലേ??

ഇത്രയും ശക്തമായ ആഭ്യന്ത ര ടൂർണമെന്റുകൾ നടത്തുന്ന നമുക്ക് പ്രതിഭകൾക്ക് പഞ്ഞമില്ല. പിന്നെ എന്താണ് പ്രശ്‍നം???കേരളത്തനിയായി രഞ്ജി ട്രോഫിയിൽ നല്ല നിലയിൽ കളിക്കുന്ന ജലജ് സക്‌സേന പോലുള്ള എത്രയോ പേർ ഒരവസരം പോലും കിട്ടാതെ കരിയർ അവസാനിപ്പിക്കേണ്ടി വരുന്നു?ട്രിപ്പിൾ സെഞ്ച്വറി നേടിയ കരുൺ നായർക്ക് സെലക്ടർമാർ എത്ര അവസരം നൽകി? അത് പോലെ എത്രയോ പേരുകൾ. ഓസ്‌ട്രേലിയൻ രീതി ഈ കാര്യത്തിൽ നാം ഉപയോഗപെടുത്തിയേ പറ്റൂ,,ഒരാൾക്ക് പകരക്കാരനായി മറ്റൊരുവനെ വാർത്തെടുക്കുമ്പോൾ മാത്രമേ ആ ടീമിന് മുന്നോട്ടു കുതിക്കാൻ പറ്റൂ.

തങ്ങളുടെ ഇരുപതുകളിൽ കളിച്ച കളി ഇപ്പോളും തുടരണമെന്നൊക്ക് പറയുന്നത് നേരമ്പോക്കാണ്. ഫാൻ ബേസിസും, പരസ്യ വരുമാനവും നോക്കാതെ നന്നായി കളിക്കാത്തവർ ടീമിന് പുറത്തു എന്നുള്ള ശക്തമായ സന്ദേശം താരങ്ങൾക്കു നല്കാൻ കെല്പുള്ളവർ തലപ്പത്തു ഉണ്ടാകണം, അത് പോലെ ഫോം നഷ്ട്ടപെട്ടു കഷ്ടപെടുമ്പോൾ രഞ്ജി ട്രോഫിയിൽ കളിച്ചു സ്ഥിരത നേടിയാൽ മാത്രമേ ടീമിൽ അവസരം മുന്നോട്ടു ഉണ്ടാകൂ എന്ന് പറയാനുള്ള ആർജവവും കോച്ചും, സെലെക്ടർമാരും കാട്ടിയെ തീരൂ.

അല്ലാതെ സ്പിൻ പിച്ചൊരുക്കി എതിരാളിയെ ചവിട്ടി കൂട്ടുന്ന പ്ലാനൊക്കെ വരച്ചിരുന്നാൽ സ്വന്തം ശവക്കുഴി തോണ്ടലാകും അത്.

എഴുത്ത്: കുര്യച്ചൻ കുറ്റിയിൽ
കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ