കായികരംഗത്തെ ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളായ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ക്രിക്കറ്റ് താരങ്ങളുടെ ഒരു തലമുറയെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. അടുത്തിടെ, ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് കോഹ്ലിയുടെ ഫിറ്റ്നസിനോടുള്ള അഭിനിവേശം അംഗീകരിക്കുകയും കോഹ്‌ലിയാണ് തന്റെ ഫിറ്റ്‌നസ് ഗുരുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
ഫിറ്റ്‌നസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ എത്ര അണ്‍ഫിറ്റ് ആണെന്ന് അറിയൂ. കോഹ്‌ലിയില്‍ മാറ്റങ്ങള്‍ കണ്ടപ്പോള്‍ ആണ് ഞാന്‍ ഫിറ്റ്‌നസിനെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചത്. ഇത്രയധികം നിയന്ത്രണം എന്തിനാണെന്ന് ഞാന്‍ ചോദിച്ചു.
അവന്‍ ഒരു പ്രത്യേക ഭക്ഷണം, ഒരു പ്രത്യേക അളവില്‍ മാത്രമേ കഴിക്കൂ, അതില്‍ കൂടുതലാകില്ല. അത് അവനെ മാറ്റി. അവന്‍ എന്നെയും ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ സഹായിച്ചു. കോഹ്‌ലിക്ക് ഒപ്പം പ്രവര്‍ത്തിച്ച ആ 2 വര്‍ഷം എനിക്ക് നല്ലതായിരുന്നു.
Read more
ഞാന്‍ ഫിറ്റ്നസിന്റെ കൊടുമുടിയില്‍ എത്തിയത് വിരാട് കോഹ്ലി കാരണമാണ്. അവന്‍ എന്നെ ജിമ്മില്‍ കൊണ്ട് പോകാന്‍ തുടങ്ങി. ഞാന്‍ അവനെ എന്റെ ഫിറ്റ്നസ് ഗുരു എന്ന് വിളിക്കും. കോഹ്‌ലിയാണ് ഇന്ത്യന്‍ ടീമില്‍ ഫിറ്റ്നസിന്റെ പാറ്റേണ്‍ സ്ഥാപിച്ചത്- ഹര്‍ഭജന്‍ പറഞ്ഞു.