സണ്‍റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ ബോളിംഗ് പരിശീലകനായി ന്യൂസിലന്‍ഡ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജെയിംസ് ഫ്രാങ്ക്‌ലിനെ നിയമിച്ചു. ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലിനെ ശാരീരികമായി ഉപദ്രവിച്ച വിവാദ നായകനായ താരമാണ് ജെയിംസ് ഫ്രാങ്ക്‌ലിന്‍. 2011-ല്‍ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായപ്പോഴാണ് ചാഹലിന് ഈ ദുരനുഭവമുണ്ടായത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ നിന്ന് ഡെയ്ല്‍ സ്റ്റെയ്ന്‍ ഇടവേള എടുത്തതോടെയാണ് മുന്‍ കിവി പേസര്‍ ഓറഞ്ച് ആര്‍മിയിലേക്ക് എത്തിയത്. റഡാനിയല്‍ വെട്ടോറിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സണ്‍റൈസേഴ്‌സിന്റെ മുഖ്യ പരിശീലകനാണ് വെട്ടോറി.
2011ലും 2012ലും മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിച്ച ഫ്രാങ്ക്‌ലിന്റെ ടൂര്‍ണമെന്റിലെ തന്റെ കന്നി പരിശീലനമായിരിക്കും ഇത്. വെട്ടോറിയും ഫ്രാങ്ക്‌ലിനും മുമ്പ് മിഡില്‍സെക്‌സിലും (കൌണ്ടി ക്രിക്കറ്റ്) ബര്‍മിംഗ്ഹാം ഫീനിക്‌സിലും (ഹണ്ട്രഡ്) ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാങ്ക്‌ലിന്‍ ഡര്‍ഹാമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ചാണ്.
Read more
ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമ്മിന്‍സ്, മാര്‍ക്കോ ജാന്‍സെന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍, ഫസല്‍ഹഖ് ഫാറൂഖി, ജയ്‌ദേവ് ഉനദ്കട്ട്, ആകാശ് സിംഗ് എന്നിവരാണ് സണ്‍റൈസേഴ്‌സ് ക്യാമ്പിലെ പേസര്‍മാര്‍. വനിന്ദു ഹസരംഗ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ സ്പിന്‍ ബൗളിംഗ് വിഭാഗത്തിന്റെ ചുമതല പങ്കിടും.