ന്യുസിലാൻഡുമായുള്ള മത്സരത്തിലെ തോൽവിക്ക് കാരണം പ്രതീക്ഷ അർപ്പിച്ച ബാറ്റ്‌സ്മാൻമാരുടെ മോശമായ ബാറ്റിംഗ് പ്രകടനമാണ്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന് വിളി പേര് കിട്ടിയ താരമാണ് ചേതേശ്വര്‍ പുജാര. അദ്ദേഹത്തെ പോലെയുള്ള സീനിയർ കളിക്കാരന്റെ കുറവ് ആദ്യ ടെസ്റ്റിൽ അറിയാനുണ്ടായിരുന്നു. ഒരുപാട് തവണ തഴയലുകൾ നേരിട്ട അദ്ദേഹം ഇപ്പോൾ അതിനുള്ള മറുപടി നൽകിയിരിക്കുകയാണ്.
ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയിൽ യുവ താരങ്ങൾക്ക് മോശമായ സമയം നൽകുകയാണ് പൂജാര. ഗ്രൂപ്പ് ഡിയിൽ ഛത്തീസ്ഗഡുമായുള്ള മത്സരത്തിൽ സൗരാഷ്ട്രയ്ക്കു വേണ്ടി 378 പന്തുകളിൽ 23 ബൗണ്ടറികളും ഒരു സിക്സുമായി 220 റൺസ് ആണ് താരം അടിച്ചെടുത്തത്. നിലവിൽ ദേശിയ ടീമിൽ തന്നെ വെല്ലാൻ ആളില്ല എന്ന തലത്തിലാണ് അദ്ദേഹം രഞ്ജിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്.
ഇരട്ട സെഞ്ച്വറി നേടിയ താരത്തിനെ തിരികെ ഇന്ത്യൻ ടീമിലേക്ക് കൊണ്ട് വരണമെന്നും, ന്യുസിലാൻഡുമായുള്ള അടുത്ത മത്സരത്തിൽ പുജാരയ്ക്ക് അവസരം നൽകണമെന്നും ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുവ താരം വാഷിംഗ്‌ടൺ സുന്ദറിനെ രണ്ടാം ടെസ്റ്റ് മത്സരത്തിന് വേണ്ടി സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. അത് പോലെ പുജാരയെയും ഉൾപ്പെടുത്തണം എന്നാണ് ആരാധകർ വാദിക്കുന്നത്.
Read more
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ 7 മത്സരങ്ങളിൽ നിന്ന് 3 എണ്ണം വിജയിക്കണം. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യ തന്നെ ആണെങ്കിലും തൊട്ട് പുറകിൽ ഓസ്‌ട്രേലിയ ഉണ്ട്.