നിര്‍ഭാഗ്യവാനായ ഇന്ത്യന്‍ ബാറ്റര്‍ കറങ്ങിത്തിരിഞ്ഞ് ബിഗ് ബാഷില്‍

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പ്രതിഭകളിലൊരാള്‍ എന്ന വിശേഷിക്കപ്പെടുകയും പിന്നീട് നിരാശപ്പെടുത്തുകയും ചെയ്ത ബാറ്റര്‍ ഉന്മുക്ത് ചന്ദ് ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കും. ബിഗ് ബാഷില്‍ ബാറ്റേന്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഉന്മുക്ത്. ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം ഉന്മുക്ത് അടുത്തിടെ ഉപേക്ഷിച്ചിരുന്നു.

ആരോണ്‍ ഫിഞ്ച് നയിക്കുന്ന മെല്‍ബണ്‍ റെനഗേഡ്‌സിന് വേണ്ടിയാണ് ബിഗ് ബാഷില്‍ ഉന്മുക്ത് ചന്ദ് കളിക്കുക. ഇക്കാര്യം ക്ലബ്ബ് അധികൃതര്‍ സ്ഥിരീകരിച്ചു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള ഉന്മുക്ത് വേണ്ടത്ര അവസരങ്ങള്‍ ഇല്ലെന്നു പറഞ്ഞാണ് ഇന്ത്യ വിട്ടത്.

Read more

തുടര്‍ന്ന് അമേരിക്കയിലെ സിലിക്കണ്‍ വാലി സ്‌ട്രൈക്കേഴ്‌സിനുവേണ്ടി പാഡ് കെട്ടി. മൈനര്‍ ലീഗ് ക്രിക്കറ്റില്‍ സിലിക്കണ്‍ വാലി ടീം ജേതാക്കളായപ്പോള്‍ ഉന്മുക്തായിരുന്നു ടൂര്‍ണമെന്റിലെ താരം. ഇതോടെയാണ് ഉന്മുക്തിന് ബിഗ് ബാഷിലേക്ക് വഴി തെളിഞ്ഞത്.