ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ഈ മാസം 27ന് ടി20 പരമ്പരയോടെ ആരംഭിക്കും. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങള്‍ ടി20യില്‍നിന്ന് വിരമിച്ചതിനാല്‍ യുവനിരയുടെ കരുത്ത് കാണാന്‍ പോകുന്ന പരമ്പരയായിരിക്കും ഇത്. എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് എളുപ്പമാകില്ലെന്നും സൂപ്പര്‍ താരങ്ങളുടെ വിടവ് ഇന്ത്യന്‍ ടീമിലുണ്ടെന്നും അത് ശ്രീലങ്ക മുതലാക്കുമെന്നും ലങ്കന്‍ മുന്‍ താരം സനത് ജയസൂര്യ ചൂണ്ടിക്കാട്ടി.
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. അവര്‍ കളിച്ചു തീര്‍ത്തത് ലോകോത്തര പ്രകടനങ്ങളാണ്. ഇവരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ഇത് പരമാവധി മുതലാക്കാനാവും ഞങ്ങള്‍ ശ്രമിക്കുക- ജയസൂര്യ പറഞ്ഞു.
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. അവര്‍ കളിച്ചു തീര്‍ത്തത് ലോകോത്തര പ്രകടനങ്ങളാണ്. ഇവരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ഇത് പരമാവധി മുതലാക്കാനാവും ഞങ്ങള്‍ ശ്രമിക്കുക- ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടി20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (c), ശുഭ്മാന്‍ ഗില്‍ (vc), യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസണ്‍ (WK), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ് , ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.