ഞായറാഴ്ച സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ഉയർന്ന സ്‌കോറിംഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു ചരിത്രത്തിന്റെ ഭാഗമായി റെക്കോർഡ് ഇട്ടു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട സൗത്താഫ്രിക്ക രണ്ടാം മത്സരത്തിലും പരാജയപെടുമെന്നെല്ലാവരും കരുതിയപ്പോഴാണ് ലോക റെക്കോർഡ് ചെയ്‌സ് നടത്തി ടീം വിജയം സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 259 റൺസിന്റെ ലക്‌ഷ്യം വളരെ എളുപ്പത്തിൽ സൗത്താഫ്രിക്ക മറികടക്കുക ആയിന്നു.
44 പന്തിൽ 100 റൺസെടുത്ത ക്വിന്റൺ ഡി കോക്ക് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കി. വിക്കറ്റ് കീപ്പർബാറ്റ്സ്മാൻ ഒമ്പത് ഫോറുകളും 8 സിക്സറുകളുമാണ് അടിച്ചുകൂട്ടിയത്. ഓപ്പണിംഗ് പങ്കാളിയായ റീസ ഹെൻഡ്രിക്‌സ് 28 പന്തിൽ 68 റൺസ് നേടി മികച്ച പിന്തുണയാണ് നൽകിയത്. ഡേവിഡ് മില്ലർ, റിലീ റോസ്സോ, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ ക്യാമിയോകൾ ആതിഥേയ ടീമിനെ വെറും 18.5 ഓവറിൽ റൺ വേട്ട പൂർത്തിയാക്കാൻ സഹായിച്ചു.
Read more
പണ്ട് ഏകദിനത്തിൽഓസ്‌ട്രേലിയക്കെതിരെ നടത്തിയ 438 റൺസിന്റെ റെക്കോർഡ് ചെയ്സും ഇപ്പോൾ ഇതും 2008 ൽ ടെസ്റ്റിൽ നടത്തിയ റെക്കോർഡ് ചെയ്സും ആയപ്പോൾ ചെയ്‌സിങ് തങ്ങളുടെ ഹോബി ആക്കി മാറ്റാനും ടീമിന് സാധിക്കുന്നു. എത്ര വലിയ സ്കോർ ഉയർത്തിയാലും എതിരെ കളിക്കുന്ന ടീം സൗത്താഫ്രിക്ക ആണെങ്കിൽ സൂക്ഷിക്കുക എന്ന സന്ദേശമാണ് ടീമിന് ഇപ്പോൾ കിട്ടുന്നത്.