ആർ അശ്വിനോട് ടീം മാനേജ്‌മെൻ്റ് വേണ്ട രീതിയിൽ പെരുമാറിയില്ലെന്നും അതിനാലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ നിർബന്ധിതനായതെന്നും മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരിനാഥ് പറഞ്ഞു. അശ്വിൻ്റെ തീരുമാനം തന്നെ ഞെട്ടിച്ചു എന്നും അദ്ദേഹം ഒരു നല്ല വിടവാങ്ങൽ അർഹിച്ചു എന്നുമാണ് ബദരിനാഥ് തന്റെ അഭിപ്രായം ആയി പറഞ്ഞ കാര്യം.
ബ്രിസ്‌ബേനിലെ ഗാബയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ അശ്വിൻ പലരെയും അത്ഭുതപ്പെടുത്തി. രോഹിത് ശർമയ്‌ക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയ അദ്ദേഹം തീരുമാനം മാധ്യമങ്ങളെ അറിയിച്ചു. ആദ്യ ടെസ്റ്റിൽ ഇടം കിട്ടാത്തപ്പോൾ തന്നെ അശ്വിൻ തന്റെ വിരമിക്കൽ പ്രഖ്യാപനം പ്രഖ്യാപിക്കാനിരുന്നതാണെന്ന് അശ്വിൻ പറഞ്ഞത്. എന്നിരുന്നാലും, പിങ്ക്-ബോൾ ടെസ്റ്റിൽ കളിക്കാൻ അദ്ദേഹം സ്പിന്നറെ പ്രേരിപ്പിക്കുകയും അഭ്യർത്ഥന അംഗീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, ബ്രിസ്ബേനിലെ പ്ലെയിംഗ് ഇലവനിൽ അദ്ദേഹത്തിന് ഇടം കിട്ടാതിരുന്നതോടെ താരം ടീം വിടാൻ തീരുമാനിച്ചു.
ബദരീനാഥ് പറഞ്ഞത് ഇങ്ങനെ “ഞാൻ ഞെട്ടിപ്പോയി. അശ്വിനെ ടീം ചതിക്കുകയാണ് ചെയ്തത്. പെർത്ത് ടെസ്റ്റിൽ ഇടം കിട്ടാത്തപ്പോൾ തന്നെ അശ്വിൻ ആ തീരുമാനം എടുത്തതാണ്. തന്നെ ഒഴിവാക്കിയതിൽ അദ്ദേഹം അസ്വസ്ഥൻ ആയിരുന്നു.” ബദരീനാഥ് സ്റ്റാർ സ്‌പോർട്‌സ് തമിഴിനോട് പറഞ്ഞു.
” തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു താരത്തെ സംബന്ധിച്ച് അശ്വിന്റെ നേട്ടങ്ങളൊക്കെ വലിയ കാര്യമാണ്. കാരണം അവനെ ഒഴിവാക്കാൻ മനഃപൂർവം ആയിട്ടുള്ള ശ്രമങ്ങൾ വരെ നടന്നു. എന്നാൽ അദ്ദേഹം അതിൽ നിന്ന് എല്ലാം തിരിച്ചുവന്നു. ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് എത്താൻ അദ്ദേഹം ഒരുപാട് അധ്വാനിച്ചു.”മുൻ താരം പറഞ്ഞു.
Read more
അശ്വിന് ശരിയായ യാത്രയയപ്പ് നൽകണമായിരുന്നുവെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് ഇതേ അപമാനം നേരിടേണ്ടി വരില്ലായിരുന്നുവെന്നും ബദരീനാഥ് വാദിച്ചു. നേരത്തെ അശ്വിന്റെ പിതാവും തന്റെ മകനെ ചിലർ ചതിച്ചു എന്ന ആരോപണം പറഞ്ഞിരുന്നു.