ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 300 റൺസിൽ കൂടുതൽ റൺസ് നേടുന്ന ടീമായി മാറുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം ഹനുമ വിഹരി. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ 287 റൺ നേടിയ ടീമിന് ഇത്തവണ 300 റൺസിന് അപ്പുറം നേടാൻ സാധിക്കുമെന്നാണ് വിഹാരി പറഞ്ഞു.
കഴിഞ്ഞ തവണ ടീമിന്റെ ഭാഗം ആകാതിരുന്ന ബിഗ് ഹിറ്റർ താരം ഇഷാൻ കിഷൻ ഉൾപ്പെടെ ഉള്ളവർ ടീമിൽ വന്ന സാഹചര്യത്തിൽ ടീം കൂടുതൽ ശക്തമായിരിക്കുന്നു. കഴിഞ്ഞ സീസണിന് സമാനമായ തുടക്കം ഓപ്പണർമാർ നൽകുകയും മധ്യനിര അത് ഏറ്റെടുക്കുകയും ചെയ്താൽ ഏത് ടോട്ടലും എളുപ്പത്തിൽ നേടാൻ പറ്റുമെന്നാണ് വിഹാരി പറഞ്ഞു:
‘മൂന്നാം നമ്പറിൽ ഇഷാൻ കിഷനെ ഉൾപ്പെടുത്തി സൺറൈസേഴ്സ് അവരുടെ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തി. ഹെഡും അഭിഷേകും ക്ളാസനും നിതീഷ് കുമാറും അടക്കമുള്ള താരങ്ങൾ ഉള്ളപ്പോൾ 300 ഒകെ നിസാരമായി നേടാൻ സാധിക്കും.” അദ്ദേഹം പറഞ്ഞു.
നാളെ തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണോടെ ആവേശ പൂരത്തിന് കൊടികയറും. ഞായറാഴ്ച്ച രാജസ്ഥാനെതിരെയാണ് ടീമിന്റെ ആദ്യ പോരാട്ടം നടക്കും.
We're in awe of Klaasen too, Travis 🤩
Heinrich Klaasen | Travis Head | #PlayWithFire | #TATAIPL2025
Buy your tickets now 👇
🔗: https://t.co/4QphQRFnl1 pic.twitter.com/e4FMQUJG6l
— SunRisers Hyderabad (@SunRisers) March 21, 2025
Read more