IND VS AUS ബാഗ് പാക്ക് ചെയ്തിട്ട് നാട്ടിലേക്ക് മടങ്ങുന്നതാണ് അവന്മാർക്ക് നല്ലത്, ആ രണ്ട് താരങ്ങളും ഇനി കളിക്കില്ല; മുൻ ഇന്ത്യൻ സെലെക്ടർ പറഞ്ഞത് ഇങ്ങനെ

ഒരു കാലത്ത് ഇന്ത്യയുടെ ടെസ്റ്റ് ബൗളിംഗ് ആക്രമണത്തിൽ പ്രധാനികളായിരുന്ന രവിചന്ദ്രൻ അശ്വിൻ്റെയും രവീന്ദ്ര ജഡേജയുടെയും കരിയർ ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയോടെ ഏകദേശം തീരുമാനം ആയതായി റിപ്പോർട്ട്. പരമ്പരയിലെ ആദ്യ മത്സരം പെർത്തിൽ നടന്നപ്പോൾ ഇരുവർക്കും അവസരം കിട്ടിയിരുന്നില്ല.

ടെസ്റ്റ് ക്രിക്കറ്റിൽ 855 വിക്കറ്റുകൾ നേടിയിട്ടുണ്ടെങ്കിലും, ഓസ്‌ട്രേലിയയിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും യുവ സ്പിന്നർ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് വേണ്ടി വഴി മാറി കൊടുക്കുക ആയിരുന്നു. ഇനിയുള്ള 4 മത്സരങ്ങളിലും സുന്ദർ തന്നെ ഏക സ്പിൻ ഓപ്ഷൻ ആയി കളിക്കുമെന്നും അശ്വിനും ജഡേജയും വെറുതെ ഓസ്‌ട്രേലിയയിൽ തുടരുകയാണെന്നും മുൻ ഇന്ത്യൻ സെലെക്ടർ ദേവാങ് ഗാന്ധി.

ദേവാങ് ഗാന്ധി പിടിഐയോട് പറഞ്ഞു: “നിലവിൽ കാര്യങ്ങൾ എല്ലാം വളരെ കൃത്യമായിട്ട് ആണ് പോകുന്നത്. മുൻകാല റെക്കോർഡുകൾ കൃത്യമായി നോക്കാത്ത ആത്മവിശ്വാസമുള്ള ടീമിനൊപ്പം പോകാനാണ് ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് ആഗ്രഹിച്ചത്. ന്യൂസിലൻഡിനെതിരെ വാഷി നന്നായി ബൗൾ ചെയ്തു, വിശ്വസനീയമായ ലോവർ മിഡിൽ ഓർഡർ ബാറ്ററാണ്. അതിനാൽ, ഇത് നല്ല സെലെക്ഷൻ ആണ്. ”

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ എന്നിവരുടെ നേതൃത്വത്തിലുള്ള പേസ്-കനത്ത ബൗളിംഗ് ആക്രമണത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ സ്പിന്നറുടെ പങ്ക് വലിയ രീതിയിൽ ഇല്ലെന്നും ദേവാങ് ഗാന്ധി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ജഡേജയും ധോണിയും എത്രയും വേഗം നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമാണ് ഉള്ളതെന്നും മുൻ സെലെക്ടർ പറഞ്ഞു.

https://www.facebook.com/photo/?fbid=812032100960830&set=a.592685116228864&__cft__[0]=AZWHICYYmU1CLtHmZYDIiugqszHqAi-3oV96aGpl3MHXSl3cFt-N8EV5q_6xVCThLfprbqFf1qm83cjMPJz1Xwow8BtDnd2rzhAmyqwjXsl80fRIsvm_lNMnWEO5tC9VvxbsIUT4y1Vi7J7ZL3RRr40FX2DMb3m9KNXLBuTpz_DDuQ&__tn__=EH-R

Read more