ലേലത്തിൽ 18 കോടി കിട്ടാൻ വകുപ്പുള്ള ഒരുത്തനും അവർക്ക് ഇല്ല, ഓരോ തവണയും മണ്ടത്തരം കാണിക്കുന്ന സംഘമാണ് അവർ; ആകാശ് ചോപ്ര പറയുന്നത് ആ ടീമിനെക്കുറിച്ച്

ഐപിഎൽ 2025 ലേലത്തിന് മുമ്പ് പഞ്ചാബ് കിംഗ്‌സിന് (പിബികെഎസ്) 18 കോടിക്ക് നിലനിർത്തേണ്ട ഒരു കളിക്കാരനും ഇല്ലെന്ന് ആകാശ് ചോപ്ര. ഫ്രാഞ്ചൈസിക്ക് ഇനി ഇംഗ്ലണ്ട് താരങ്ങൾ ആരെയും ടീമിൽ കാണാൻ താത്പര്യം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിബികെഎസ് ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല എന്ന് മാത്രമല്ല രണ്ട് തവണ മാത്രമാണ് നോക്കൗട്ടിൽ എത്തിയത്. ശിഖർ ധവാൻ അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ, ടൂർണമെൻ്റിൻ്റെ വരാനിരിക്കുന്ന പതിപ്പിനായി അവർക്ക് പുതിയ മുഴുവൻ സമയ നായകനെ തേടേണ്ടിവരും.

തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഏതെങ്കിലും പഞ്ചാബ് കിംഗ്സ് കളിക്കാരൻ ₹ 18 കോടിയുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം ഉർതാരം പറഞ്ഞു.

“പുതിയ കോച്ച്, പുതിയ ചിന്ത, പുതിയ സമീപനം. പഞ്ചാബ് വലിയ മാറ്റങ്ങളാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. അവർക്ക് അൺക്യാപ്പ്ഡ് കളിക്കാരുണ്ട്, പക്ഷേ പഞ്ചാബിന് 18 കോടിക്ക് വിലയുള്ള ക്യാപ്ഡ് കളിക്കാരുണ്ടോ? അങ്ങനെ ഉള്ള താരങ്ങൾ ആരും ഇല” അദ്ദേഹം പറഞ്ഞു.

സാം കറാൻ, ലിയാം ലിവിംഗ്‌സ്റ്റൺ, ജോണി ബെയർസ്റ്റോ, ക്രിസ് വോക്‌സ് എന്നിവരെ എക്‌സിറ്റ് ഡോർ കാണിക്കാൻ സാധ്യതയുണ്ടെന്ന് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി റിക്കി പോണ്ടിംഗിൻ്റെ നിയമനം കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

“അവർ സാം കറാനായി വേണ്ടി ധാരാളം പണം മുടക്കി അവനെ നിലനിർത്തി, പക്ഷേ ട്രെവർ ബെയ്‌ലിസ് അന്ന് അവിടെ ഉണ്ടായിരുന്നു. ധാരാളം ഇംഗ്ലീഷ് കളിക്കാരെ അവർ നിലനിറുത്തിയിരുന്നു. ഇപ്പോൾ റിക്കി പോണ്ടിംഗ് വന്നതിനാൽ, എല്ലാ ഇംഗ്ലീഷ് കളിക്കാരെയും പുറത്താക്കും. സാം കറാൻ, ലിയാം ലിവിംഗ്സ്റ്റൺ, ജോണി ബെയർസ്റ്റോ, ക്രിസ് വോക്‌സ് എന്നിവരെല്ലാം പോകുമെന്ന് തോന്നുന്നു,” ചോപ്ര നിരീക്ഷിച്ചു.

പഞ്ചാബ് കിംഗ്‌സ് അർഷ്ദീപ് സിങ്ങിനെ നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് സമ്മതിക്കുമ്പോൾ, അദ്ദേഹത്തിന് റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കുന്നതാണ് മികച്ച ഓപ്ഷനെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

“എനിക്ക് അർഷ്ദീപിനെ നിലനിർത്തണം, പക്ഷേ ഞാൻ അവനെ 18 കോടിക്ക് നിലനിർത്തില്ല. എന്തായാലും റൈറ്റ് ടു മാച്ച് കാർഡ് ഉള്ളതിനാൽ അവനെ വിട്ടയക്കും. ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളറും മെഗാ ലേലത്തിൽ 18 കോടിക്ക് പോകുമെന്ന് കരുതുന്നില്ല, അദ്ദേഹം ജസ്പ്രീത് ബുംറ അല്ലാത്തപക്ഷം ലേലത്തിൽ വലിയ തുകക്ക് പോകില്ല ” അദ്ദേഹം വിശദീകരിച്ചു.

പർപ്പിൾ ക്യാപ്പ് ജേതാവ് ഹർഷൽ പട്ടേലിന് പിന്നിൽ, ഐപിഎൽ 2024-ൽ പിബികെഎസിൻ്റെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായിരുന്നു അർഷ്ദീപ്. ഇടങ്കയ്യൻ സീമർ 19 വിക്കറ്റുകൾ നേടി.

Read more