ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും മോശം സീസണുകളിൽ ഒന്നായിരുന്നു ഇത്. നിലവിലെ ചാമ്പ്യന്മാർക്ക് മെഗാ ലേലം മുതൽ കാര്യങ്ങൾ പിഴച്ചപ്പോൾ ഒന്നും ചെയ്യാൻ സാധിക്കാതെ ടീം കീഴടങ്ങി. അതൊലിനിടയിൽ ആദ്യം ജഡേജ നായകനായി, പിന്നെ വീണ്ടും ധോണി. കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞ അവസ്ഥ. 14 കോടിക്ക് എടുത്ത് ദീപക്കിന് ആകട്ടെ സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്ടമായി. അത് ബൗളിംഗ് നിരയെ ബാധിച്ചു.
ഇപ്പോൾ ഇതാ ചെന്നൈ മാനേജ്മെന്റിനെക്കുറിച്ച് സംസാരിക്കുകയാണ് അക്തർ. “സിഎസ്‌കെ മാനേജ്‌മെന്റ് ഗൗരവമുള്ളതായി ഈ സീസണെ സമീപിച്ചില്ല എന്നെനിക്ക് തോന്നി . ധോണി പോയാൽ അവരെന്ത് ചെയ്യും? എന്തിനാണ് പെട്ടെന്ന് രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റൻസി നൽകിയത്? അവർക്ക് മാത്രമേ തീരുമാനം വിശദീകരിക്കാനാകൂ. അവർക്ക് വ്യക്തമായ പ്ലാനോടെ അടുത്ത സീസണിൽ വരണം. അവർക്ക് ആവശ്യമുള്ള കളിക്കാരെ നിലനിർത്തണം,” സ്‌പോർട്‌സ്‌കീഡയിലെ ഒരു ആശയവിനിമയത്തിനിടെ അക്തർ പറഞ്ഞു.
വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്റർ ധോണി എപ്പോഴും ടീമിന് ഒരു “അസറ്റ്” ആയിരിക്കുമെന്നും അക്തർ താരത്തിന്റെ ഭാവിയെക്കുറിച്ചും സംസാരിച്ചു.
“ധോനി ഒരു ഉപദേശകനായി വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ… ഇന്ത്യക്ക് വേണ്ടിയും (2021 ടി20 ലോകകപ്പിൽ) അദ്ദേഹം അത് തന്നെ ചെയ്തു, അടുത്ത രണ്ട് സീസണുകളിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നല്ലതാണ് . അദ്ദേഹം ഒരു ഉപദേശകന്റെ റോൾ ഏറ്റെടുത്താലും അല്ലെങ്കിൽ പ്രധാന പരിശീലകൻ പോലും ആയാലും ചെന്നൈക്ക് ഗുണമാണ്., അതൊരു മോശം തീരുമാനമായിരിക്കില്ല. അവൻ ഒരു അസറ്റ് തന്നെയാണ് ”
Read more
ഇന്നലത്തെ മത്സരം തോറ്റതോടെ ചെന്നൈയുടെ പ്രതീക്ഷകൾ അവസാനിച്ചിരുന്നു.