രോഹിത്തിന് ഇത് അപമാനം, 2024 ലെ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ വിമർശനം ശക്തം; ട്രോളുകളുമായി ആരാധകർ

ഇന്ത്യ – ന്യൂസിലാന്റ് ഒന്നാം ടെസ്റ്റ് ബാംഗ്ലൂരിൽ മഴയുടെ വെല്ലുവിളികൾക്ക് ഇടയിൽ നടക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഒട്ടും നല്ല രീതിയിൽ അല്ല കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 13 – 3 എന്ന നിലയിലാണ് ഇന്ത്യ നിൽക്കുന്നത്. നിലവിൽ മഴ കാരണം മത്സരം തടസ്സപ്പെട്ട് നിൽക്കുകയാണ്.

ബാംഗ്ലൂരിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുമ്പോൾ ഇന്ത്യ പ്രതീക്ഷിച്ചത് വമ്പൻ ടോട്ടൽ ആണെങ്കിൽ കാര്യങ്ങൾ അങ്ങനെ അല്ല പോയത്. തുടക്കത്തിൽ തന്നെ നനഞ്ഞ് കുതിര്ന്നാ ട്രാക്കിന്റെ എല്ലാ സഹായങ്ങളും എടുത്ത് മനോഹരമായി പന്തെറിഞ്ഞ കിവി ബോളര്മാര്ക്ക് മുന്നിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്‌സ്വാളും രോഹിതും ബുദ്ധിമുട്ടി.

എന്തായാലും ഇന്ത്യൻ നായകന് ഒരുപാട് പിടിച്ചുനിൽക്കാൻ ആയില്ല. സീനിയർ പേസർ ടിം സൗത്തി കുറച്ച് നാളുകളായിട്ടുള്ള തന്റെ മോശം ഫോമിന്റെ ബുദ്ധിമുട്ടുകൾ ഒകെ മറികടന്ന് മനോഹരമായി പന്തെറിഞ്ഞപ്പോൾ 2 റൺ എടുത്ത രോഹിത്തിന്റെ കുറ്റി തെറിപ്പിച്ചാണ് അദ്ദേഹം കിവീസിന് ആശിച്ച തുടക്കം നൽകിയത്.

രോഹിത്തിന്റെ സംബന്ധിച്ച് 2024 തുടങ്ങിയതിന് ശേഷം ഇത് 10 ആം തവണയാണ് സിംഗിൾ ഡിജിറ്റിന് പുറത്താകുന്നത്. 5 തവണ ടി 20 യിലും 5 തവണ ടെസ്റ്റിലും. ഒരു ഇന്ത്യൻ താരം പോലും ഈ കാലയളവിൽ ഇത്രയും വട്ടം സിംഗിൾ ഡിജിറ്റിന് പുറത്തായിട്ടില്ല. എന്തായാലും പുറത്തായതിന് പിന്നാലെ ട്രോളുകളുമായി ഒരു കൂട്ടം ആളുകൾ എത്തി കഴിഞ്ഞു. രോഹിത്തിനെ കൂടാതെ റൺ ഒന്നും എടുക്കാത്ത കോഹ്‌ലിയുടെയും സർഫ്രാസ് ഖാന്റെയും വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

https://x.com/SaiPavan98852/status/1846782623709819226/photo/1

https://x.com/VishalVishwa01/status/1846784090411798757/photo/1