രണ്ട് വര്‍ഷത്തിന് ശേഷം ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ തങ്ങളുടെ തട്ടകത്തിലേക്ക് തിരിചെ എത്തിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ മുംബൈയെ ചാമ്പ്യന്‍മാരാക്കിയ രോഹിത് ശര്‍മ്മയെ നായകസ്ഥാനത്തുനിന്ന് പുറത്താക്കി ആ സ്ഥാനത്തേക്ക് ഹാര്‍ദ്ദിക്കിനെ പ്രതിഷ്ടിക്കുകയും ചെയ്തു മുംബൈ.
രോഹിത് ശര്‍മ്മയില്‍നിന്ന് ക്യാപ്റ്റന്‍സി എടുത്തുകളഞ്ഞതിന് എംഐയെ അവരുടെ ആരാധകര്‍ ആക്ഷേപിച്ചു. കൂടാതെ സഹകളിക്കാരും തങ്ങളുടെ അസ്വസ്തത പരസ്യമാക്കി. എന്നിരുന്നാലും, ഹെഡ് കോച്ച് മാര്‍ക്ക് ബൗച്ചര്‍ ഇതൊരു ക്രിക്കറ്റ് തീരുമാനമാണെന്നു പറഞ്ഞു
ഇത് തികച്ചും ഒരു ക്രിക്കറ്റ് തീരുമാനമായിരുന്നു. ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു, ഞങ്ങള്‍ അത് മുതലാക്കി. ക്യാപ്റ്റന്‍സിയെ സംബന്ധിച്ചിടത്തോളം മുംബൈ ഇന്ത്യന്‍സ് ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയില്‍ ഒരുപാട് ആരാധകര്‍ക്ക് അത് മനസ്സിലാകുന്നില്ല, മാത്രമല്ല വികാരാധീനരാവുകയും ചെയ്യുന്നു.
ഒരു ടീമെന്ന നിലയില്‍ നിങ്ങള്‍ വികാരങ്ങള്‍ എടുത്തുകളയണം. ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും രോഹിത് ശര്‍മ്മ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പോകുകയാണ്. അവന്‍ പുറത്ത് പോയി ഫ്രാഞ്ചൈസിക്കായി നല്ല റണ്‍സ് നേടട്ടെ.
രോഹിത് ഒരു മികച്ച വ്യക്തിയാണ്, മുംബൈ ഇന്ത്യന്‍സിന് വേണ്ടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം ടീം ഇന്ത്യയെ നയിക്കുന്നു. കഴിഞ്ഞ കുറച്ച് സീസണുകളില്‍ അദ്ദേഹം തന്റെ ബാറ്റിംഗ് ആസ്വദിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നു
ഞങ്ങള്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഒരു ചര്‍ച്ച നടത്തി. ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന് കളിക്കാനുള്ള ഏറ്റവും നല്ല അവസരമാണിതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അദ്ദേഹത്തിന് ഇപ്പോഴും ഒരു ബാറ്ററായി സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഒരു നായകനെന്ന സമ്മര്‍ദ്ദമില്ലാതെ അവന്‍ സ്വയം ആസ്വദിക്കണം.
അദ്ദേഹം ഇപ്പോഴും ഇന്ത്യയെ നയിക്കുകയാണ്. അതിനാല്‍ ഹൈപ്പും സമ്മര്‍ദ്ദവും ഉണ്ടാകും. പക്ഷേ അവന്‍ ഐപിഎല്ലില്‍ കളിക്കുമ്പോള്‍, അവന്‍ സമ്മര്‍ദ്ദരഹിതനായിരിക്കണമെന്നും മുഖത്ത് പുഞ്ചിരിയോടെ കളിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവന്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം- ബൗച്ചര്‍ പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുള്ള മികച്ച ക്യാപ്റ്റന്‍സി പ്രകടനത്തിന് ഹാര്‍ദിക് പാണ്ഡ്യയെ ബൗച്ചര്‍ അഭിനന്ദിച്ചു. 2022-ല്‍ ജിടിയെ അവരുടെ കന്നി ഐപിഎല്‍ കിരീടത്തിലേക്ക് അദ്ദേഹം നയിച്ചു, അതേസമയം ഫ്രാഞ്ചൈസി 2023-ല്‍ ടീം ഫൈനലിലെത്തി.
Read more
”അവന്‍ ഒരു മുംബൈ ഇന്ത്യന്‍സിന്റെ ആണ്‍കുട്ടിയാണ്. അവന്‍ ഗുജറാത്തില്‍ പോയി അവരുടെ ആദ്യ വര്‍ഷം തന്നെ കിരീടം നേടി. രണ്ടാം വര്‍ഷത്തില്‍ ടീം റണ്ണറപ്പായി. അദ്ദേഹം വളരെ നല്ല ക്യാപ്റ്റനാണ്- ബൗച്ചര്‍ പറഞ്ഞു.