റെക്കോഡുകള്‍ക്കായല്ല ഞാന്‍ കളിക്കുന്നത്, ഇത് പ്രശസ്ത കമന്ററേറ്റര്‍ ഹര്‍ഷ ഭോഗ്ലെയോട് കഴിഞ്ഞ ഒരു മത്സരത്തില്‍ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കിയതാണ്. എന്നിട്ടും സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറിയ്ക്ക് എട്ട് റണ്‍സ് അകലെ പുറത്തായ രോഹിത്തിനോട് സെഞ്ച്വറി തികയ്ക്കാനുള്ള അവസരം നഷ്ടമായതിനെക്കുറിച്ച് ഹര്‍ഷ ഭോഗ്ലെ ഒരിക്കല്‍ കൂടി ചോദിച്ചു.
അന്‍പതുകളും സെഞ്ച്വറികളും എനിക്ക് പ്രധാനമല്ലെന്ന് കഴിഞ്ഞ മത്സരത്തില്‍ ഞാന്‍ നിങ്ങളോട് പറഞ്ഞു. കളി ജയിക്കുന്നതിലാണ് ശ്രദ്ധ, കുറേ നാളായി അങ്ങനെ കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞങ്ങള്‍ പന്തില്‍ എങ്ങനെ പ്രകടനം നടത്തി എന്നത് കാണാന്‍ സന്തോഷകരമായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരെ കുല്‍ദീപ് യാദവ് മികച്ച പ്രകടനം പുറത്തെടുത്തു. ഞങ്ങള്‍ക്ക് അവനെ ന്യൂയോര്‍ക്കില്‍ കളിക്കാപ്പിനായില്ല. പക്ഷേ അവന്‍ എപ്പോഴും കാര്യങ്ങളുടെ സ്‌കീമില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ക്കായി വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ കുല്‍ദീപ് ഒരു ഓട്ടോമാറ്റിക് ചോയിസായിരുന്നു- രോഹിത് ശര്‍മ്മ പറഞ്ഞു.
മത്സരത്തില്‍ 41 പന്തില്‍ 8 സിക്‌സും 7 ഫോറുമടക്കം 92 റണ്‍സാണ് രോഹിത് നേടിയത്. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് മെന്‍ ഇന്‍ ബ്ലൂവിനെ 205/5 എന്ന മികച്ച ടോട്ടലില്‍ എത്തിച്ചു. ഇന്ത്യ 24 റണ്‍സിന് ജയിച്ച് കയറിയപ്പോള്‍ രോഹിത് ശര്‍മ്മയായിരുന്നു കളിയിലെ താരവും