'ഈ മത്സരം അവനെ സംബന്ധിച്ച് വെറും സീറോ'; ഇന്ത്യന്‍ യുവതാരത്തെ താഴ്ത്തിക്കെട്ടി പാക് മുന്‍ താരം

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 56 റണ്‍സുമായി മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. രണ്ട് ഇന്നിംഗ്സിലും മോശം ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതിനാണ് ജയ്സ്വാളിനെ ബാസിത് അലി രൂക്ഷമായി വിമര്‍ശിച്ചത്.

ഇന്ത്യന്‍ വിജയത്തില്‍ യശസ്വി ജയ്സ്വാളിന്റെ പേര് ഞാന്‍ പറയില്ല. ഇതിനൊരു കാരണം കൂടിയുണ്ട്. ആദ്യ ഇന്നിങ്സില്‍ 56 റണ്‍സില്‍ നില്‍ക്കെയും രണ്ടാമിന്നിങ്സിലും വളരെ മോശം ഷോട്ടുകളാണ് അവന്‍ കളിച്ചത്.

ഈ മല്‍സരം ജയ്സ്വാളിനെ സംബന്ധിച്ച് വെറും സീറോയാണെന്നാണ് ഞാന്‍ പറയുക. എന്റെ ഫേവറിറ്റ് താരങ്ങളിലൊരാളാണ് അവന്‍. ഞാന്‍ ഈ തരത്തില്‍ വിമര്‍ശിക്കുന്നതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണ്.

ജയ്സ്വാള്‍ എന്റെ ഫേവറിറ്റാണെന്നത് ശരിയൊക്കെ തന്നെയാണ്. പക്ഷെ അവന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ രീതിയോടു എനിക്കു ഒരിക്കലും യോജിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഇതൊന്നും പഠിച്ചില്ലെങ്കില്‍ ജയ്സ്വാള്‍ ഇനി എപ്പോഴാണ് ഇതെല്ലാം പഠിക്കുക- ബാസിത് അലി ചോദിച്ചു.