ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചത് ആ രണ്ട് ആളുകൾ, അവരുടെ ഉപദേശം ഞങ്ങളെ സഹായിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി വാഷിംഗ്‌ടൺ സുന്ദർ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഇന്ന് മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവിനെക്കുറിച്ച് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ സംസാരിച്ചു. സുന്ദർ,  നിതീഷ് കുമാറിനൊപ്പം ചേർന്ന് നടത്തിയ ഗംഭീര ബാറ്റിംഗ് തന്നെ ആയിരുന്നു ഇന്ത്യയുടെ തിരിച്ചുവരവിന് സഹായകരമായ കാര്യം,,

സുന്ദർ സപ്പോർട്ടിംഗ് ആക്ടിൽ കളിച്ചപ്പോൾ, സമ്മർദത്തിൻകീഴിലും മിന്നുന്ന ബാറ്റിംഗിലൂടെ നിതീഷ് കുമാർ റെഡ്ഡിയാണ് കളിയിലെ താരം. പ്രയാസകരമായ ഘട്ടത്തിൽ ക്രീസിൽ എത്തി പക്വതയാർന്ന ബാറ്റിംഗ് പ്രദർശനത്തിലൂടെ നിതീഷ് ക്രീസിൽ ഓസ്‌ട്രേലിയൻ ബോളർമാർക്ക് വെല്ലുവിളി തീർത്തു.

രവീന്ദ്ര ജഡേജ പുറത്താകുമ്പോൾ ഫോളോ ഓൺ ലക്ഷ്യം പോലും മറികടക്കാനാകാതെ വീഴുമെന്ന അവസ്ഥയിലായിരുന്നു ഇന്ത്യ. എന്നിരുന്നാലും, റെഡ്‌ഡിയും സുന്ദറും മികച്ച പക്വത കാണിക്കുകയും മികച്ച കൂട്ടുകെട്ട് രൂപപ്പെടുത്തുകയും ഇന്ത്യയെ രക്ഷിക്കുകയും ചെയ്തു. മൂന്നാം ദിവസത്തെ കളി അവസാനിച്ചതിന് ശേഷം, ഇന്ത്യയെ പ്രതിനിധീകരിച്ച് വാഷിംഗ്ടൺ സുന്ദറിനെ പത്രസമ്മേളനത്തിന് അയച്ചു. ഇന്ത്യയുടെ ലോവർ ഓർഡറിൽ നിന്നുള്ള പോരാട്ടത്തെ കുറിച്ച് വാഷിംഗ്‌ടൺ പറഞ്ഞത് ഇങ്ങനെ:

“രോഹിത് (ശർമ്മ) ഭായ്, ഗൗതി ഭായ് (ഗൗതം ഗംഭീർ) എന്നിവരാണ് പോരാടാനുള്ള ഞങ്ങളുടെ കരുത്ത്. ഇരുവരും നമുക്ക് എന്ത് വന്നാലും പോരാടണം എന്ന് പറഞ്ഞ് കൊണ്ടേ ഇരുന്നു. ഞങ്ങൾക്ക് ഇന്ന് കിട്ടിയ ഊർജം അതായിരുന്നു.” വാഷിംഗ്‌ടൺ പറഞ്ഞു.

നിതീഷ് കുമാർ റെഡ്ഡിയുടെ ബാറ്റിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിതീഷിന്റെ റെക്കോഡിൽ വളരെ സന്തോഷം. സത്യസന്ധമായി അവിശ്വസനീയമായ ഒരു സെഞ്ച്വറി ആണ് അവന് കിട്ടിയത്. ഇത് എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്,” വാഷിംഗ്ടൺ സുന്ദർ കുറിച്ചു. “ഗൗതി ഭായിയും മുഴുവൻ സപ്പോർട്ട് സ്റ്റാഫുകളും എന്നെ വിശ്വസിക്കുകയും എനിക്ക് എന്ത് കഴിവുണ്ടെന്ന് എന്നോട് പറയുകയും ചെയ്തു, പ്രത്യേകിച്ച് ടെസ്റ്റ് ഫോർമാറ്റിൽ. അത് എനിക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more