സഞ്ജു സാംസണെ എന്നൊക്കെ ഇന്ത്യൻ ടീമിൽ എടുക്കാതെ തഴഞ്ഞാലും ഒരു വിഭാഗം ആരാധകർ പറയുന്ന കാര്യമുണ്ട് . മറ്റ് ഏതെങ്കിലും രാജ്യത്ത് പോയി കളിച്ചിട്ട് അവിടെ നായകനാകാൻ. അങ്ങനെ ഉള്ളവരിൽ കൂടുതൽ പേരും പറയുന്ന ഒരു രാജ്യമാണ് അയര്ലന്ഡ്. സഞ്ജുവിനെ പലവട്ടം രാജ്യത്തിനായി കളിക്കാൻ അവിടെ ഉള്ള ആരാധകർ സ്വാഗതം ചെയ്‌തതുമാണ്. ക്രിക്കറ്റിൽ അനുദിനം വളരുന്ന രാജ്യത്തിന് സഞ്ജുവിനെ പോലെ ഒരു താരത്തെ കിട്ടിയാൽ അതായിരിക്കും ഏറ്റവും വലിയ നിധിയെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.
ഇന്നലെ ഹൈദരാബാദിനെതിരെ മനോഹരമായ ഇന്നിങ്സ് കളിച്ച് 38 പന്തിൽ 66 റൺസെടുത്ത സാംസൺ തിളങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യം വീണ്ടും ട്രെൻഡിങ്ങായത്. എത്ര മികച്ച പ്രകടനം ഇന്ത്യൻ പ്രീമിയർ ലീഗിൽ നടത്തിയാലും ദേശിയ ടീമിൽ സ്ഥാനം ഉറപ്പില്ലാത്ത സാംസൺ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നാണ് ഒരു വിഭാഗം ആരാധകർ ചോദിക്കുന്നത്. ഇന്ത്യൻ ആരാധകരിൽ ചിലർക്കും സമാന അഭിപ്രായമുണ്ട്.
വിക്കറ്റ് കീപ്പറുമാരാൽ സമ്പന്നമായ ഒരു രാജ്യത്ത്, ജനിച്ച സ്ഥലവും ആളുടെ പേരും നോക്കി ടീമിൽ എടുക്കുന്ന രാഷ്ട്രീയമുള്ള സ്ഥലത്ത് സഞ്ജു ഇനി ടി20 യിൽ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടിയാലും അദ്ദേഹത്തെ ടീമിൽ എടുക്കില്ല എന്നത് ഉറപ്പാണ്. അങ്ങനെ ഉള്ള സഞ്ജുവിനെയാണ് അവർ അയർലണ്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
4 ബൗണ്ടറിയും 5 സിക്‌സും അടങ്ങിയ ഗംഭീര ഇന്നിങ്സിൽ സഞ്ജു കളിച്ച ഓരോ ഷോട്ടിനും മനോഹരമായ ചാരുത ഉണ്ടായിരുന്നു.സ്ഥിരതയില്ല എന്നൊക്കെ പറഞ്ഞ് കളിയാക്കിയ താരം ബാറ്റിംഗിൽ തിളങ്ങിയത് ആരാധകർക്കും സന്തോഷമായതാണ്. എന്നാൽ മത്സരത്തിൽ അവസാന പന്തിലെ നോ ബോൾ ട്വിസ്റ്റിന് ഒടുവിൽ ഹൈദരാബാദ് തോറ്റതോടെ പഴി സഞ്ജുവിനായി. നായകൻ കാരണമാണ് കളി തോറ്റതെന്നും പറഞ്ഞാണ് ഒരു വിഭാഗം ആളെത്തുന്നത്.
Someone should talk some sense into Sanju Samson and convince him to play for Ireland. He'll finally get to play T20 world cups and will have access to T20 leagues all over the world. Plus he can still play in IPL as an overseas player. pic.twitter.com/K0XgyzteDA
— Jaammii..🏏 (@Jaammiing) May 7, 2023
Read more