പെണ്‍കുട്ടി എന്ന നിലയില്‍ അവളെ വിമര്‍ശിച്ചവര്‍ മനസിലാക്കിയില്ല, ആ ഉപ്പയുടെയും മകളുടെയും മനസ്സില്‍ ഒരു ലക്ഷ്യമുണ്ടെന്ന്

മുഹമ്മദ് യാഷിഖ്

ലോകകപ്പ് നേടിയ ഇന്ത്യന്‍ U19 വനിതാ ടീം അംഗം നജിലയേയും ഉപ്പയെയും കാണാനും സംസാരിക്കാനും സാധിച്ചു. നജിലയുടെ ഉപ്പയുടെ വാക്കുകളില്‍ നിന്നും മനസിലാക്കിയത്, നജില ജ്യേഷ്ഠനോടൊപ്പം അടുത്തുള്ള പറമ്പുകളില്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു.

പിന്നീട് ക്രിക്കറ്റ് സീരിയസ് ആയി കാണുകയും മാച്ചുകളും ടൂര്‍ണമെന്റുകളും കളിക്കുവാന്‍ തുടങ്ങി. അവിടെയെല്ലാം രണ്ട് ടീമിലെയും 22 പേരുടെ ഇടയില്‍ ഒരു പെണ്‍കുട്ടി മാത്രം. അവള്‍ അവര്‍ക്കിടയിലും കഴിവ് തെളിയിച്ചു. എന്നിരുന്നാലും അവര്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

ആണുങ്ങളോടൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്ന നിലയില്‍ പക്ഷേ വിമര്‍ശിച്ചവരും മറ്റുള്ളവരും മനസ്സിലാക്കിയില്ല, ആ ഉപ്പയുടെയും മകളുടെയും മനസ്സില്‍ ഒരു ലക്ഷ്യമുണ്ടെന്ന്. ആ ടാര്‍ഗറ്റ് വച്ചായിരുന്നു അവരുടെ എല്ലാ പോരാട്ടങ്ങളും. അത് ഇന്ത്യന്‍ ജേഴ്‌സിയില്‍ ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു. അവര്‍ ആ ലക്ഷ്യത്തില്‍ എത്തുകയും ചെയ്തു.

ഇനി അവരുടെ ലക്ഷ്യം ഇന്ത്യന്‍ വനിതാ മെയിന്‍ ടീമില്‍ എത്തുകയും മികച്ച പെര്‍ഫോമന്‍സ് നടത്തുകയും എന്നതാണ്. വനിത ഐപിഎല്ലില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ഏതെങ്കിലും ടീം നജിലയെ ടീമിലെടുക്കും എന്നും അവര്‍ പ്രതീക്ഷിക്കുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍