ടീം ഓഫ് ദി ടൂർണമെന്റിൽ ഇടം നേടി മൂന്ന് ഇന്ത്യൻ താരങ്ങൾ, പട്ടികയിൽ ഇടം നേടി അപ്രതീക്ഷിത താരവും

ഓസ്‌ട്രേലിയയിൽ നടന്ന ലോകകപ്പ് മാമാങ്കം ഇന്നതിന്റെ വിജയിയെ നമുക്ക് അറിയാം. ആവേശകരമായ മത്സരങ്ങൾ ഒരുപാട് സാക്ഷ്യം വഹിക്കാൻ നമുക്ക് ഭാഗ്യം ലഭിച്ച ടൂർണമെന്റിൽ മഴ ഇടക്ക് രസംകൊല്ലി ആയെങ്കിലും ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂർണമെന്റ് ആയിരുന്നു കഴിഞ്ഞു പോയതെന്ന് നിസംശയം പറയാൻ നമുക്ക് സാധിച്ചു,

മികച്ച ബാറ്റിംഗ് ബോളിങ് പ്രകടനങ്ങൾ ഒരുപാട് കണ്ട ടൂർണമെന്റിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആരാണെന്നുള്ള ചോദ്യം ഉൾപ്പടെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്. കോഹ്ലി, ശദാബ് ഉൾപ്പടെ ഉള്ളവർ പട്ടികയിൽ മുന്നിലാണ്.

ഇപ്പോഴിതാ ഈ ടൂര്ണമെറ്റിലെ ടീം ഓഫ് ദി ടൂർണമെന്റ് പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് കോഹ്ലി, സൂര്യകുമാർ, അർശ്ദീപ് സിംഗ് തുടങ്ങിയവരാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

Read more

ടീം ഓഫ് ദി ടൂർണമെന്റ്: ജോസ് ബട്ട്ലർ, അലക്സ് ഹെയ്ൽസ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്സ്, സികിന്ദർ റാസ , ഷദാബ് ഖാൻ, നോർജെ, മാർക്ക് വുഡ്, ഷഹീൻ അഫ്രീദി, അർശ്ദീപ് സിംഗ്