യുവതാരം തിലക് വര്‍മ്മയ്ക്ക് അര്‍ദ്ധ സെഞ്ച്വറി നിഷേധിച്ച സംഭവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് ഹര്‍ഷ ഭോഗ്ലെ. ഇത്തരം ചര്‍ച്ചകള്‍ കണ്ടിട്ട് ആശ്ചര്യം തോന്നുന്നെന്നും ടി20 ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി എന്നത് വലിയ നേട്ടമല്ലെന്നും ഭോഗ്ലെ ട്വിറ്ററില്‍ കുറിച്ചു.
തിലക് വര്‍മയ്ക്ക് അര്‍ദ്ധ സെഞ്ച്വറി നഷ്ടമായതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആശ്ചര്യമാണ് ഉണ്ടാക്കുന്നത്. ടി20 ക്രിക്കറ്റില്‍ നാഴികക്കല്ലുകളില്ല. അപൂര്‍വമായി ലഭിക്കുന്ന സെഞ്ചുറികള്‍ മാത്രമാണ് നാഴികക്കല്ലുകള്‍. അര്‍ധസെഞ്ചുറി ഒരു നാഴികല്ലാണെന്ന് പറയരുത്.
I am puzzled by the discussion around Tilak Varma missing out on a 50. It isn’t a landmark, in fact other than a century (which is rare), there are no landmarks in T20 cricket. We are far too obsessed with individual achievement within a team sport. I don’t believe 50s should be…
— Harsha Bhogle (@bhogleharsha) August 10, 2023
ടീമായി കളിക്കുന്ന കായികയിനങ്ങളെടുത്താല്‍ ഓരോ താരങ്ങളും വ്യക്തികത നേട്ടങ്ങളിള്‍ ശ്രദ്ധാലുക്കളാണ്. ടി20 ക്രിക്കറ്റില്‍ രേഖപ്പെടുത്തണമെന്ന് പോലുമില്ല. വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയെന്നുള്ളതാണ് പ്രധാനം- ഭോഗ്ലെ പറഞ്ഞു.
Read more
ഭോഗ്ലെയുടെ അഭിപ്രായത്തെ പിന്തുണച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡി വില്ലിയേഴ്സ് രംഗത്തെത്തി. ‘നന്ദി, ആരെങ്കിലും ഒരാളിത് പറഞ്ഞല്ലോ’ എന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ കമന്റ്.