ഇംഗ്ലണ്ടിനെ കിട്ടാൻ ജയം നേടാൻ ഇറങ്ങിയ രോഹിത്തിന് ടോസ്, ടീമിൽ മാറ്റങ്ങൾ

ബി ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് എതിരായി വരുന്നത് സിംബാബ്‌വെ . മത്സരത്തിലെ ടോസ് ഭാഗ്യം രോഹിതിനൊപ്പം. ടോസ് ജയിച്ച രോഹിത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ദിനേശ് കാർത്തിക്കിന് പകരം ഋഷഭ് പന്ത് എത്തി.

സെമി ഫൈനൽ പ്രവേശനത്തിനുള്ള പോരാട്ടങ്ങൾ മുറുക്കിയ ദിവസം ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായി. രാവിലെ തന്നേസൗത് ആഫ്രിക്കയുടെ പരാജയ വാർത്ത ഇന്ത്യൻ ക്യാമ്പിൽ സെമി ആവേശത്തിന്റെ സന്തോഷം വിതറി. എന്തായാലും ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ച് തമ്മിൽ ഭേദമുള്ള ഇംഗ്ലണ്ടിനെ കിട്ടാൻ ജയിക്കാൻ തന്നെയാണ് ഇന്ത്യൻ ശ്രമം.

Read more

സ്വയം തെളിയിക്കാൻ പന്തിന് നല്ല അവസരമാണ് കൈവന്നിരിക്കുന്നത്. നല്ല രീതിയിൽ കളിച്ചാൽ സെമിയിലും താരത്തിന് സ്ഥാന ഉറപ്പിക്കാം.