ടോസ് ഓസ്‌ട്രേലിയയ്ക്ക്; ടീമുകളില്‍ മാറ്റമില്ല

ടി20 ലോക കപ്പിലെ രണ്ടാം സെമിയില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് ടോസ്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് പാകിസ്ഥാനെ ബാറ്റിംഗിന് വിളിച്ചു. മുന്‍ മത്സരത്തില്‍ കളിച്ച ടീമില്‍ പാകിസ്ഥാനും ഓസ്‌ട്രേലിയയും മാറ്റംവരുത്തിയിട്ടില്ല.

ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായാണ് പാകിസ്ഥാന്‍ സെമിയിലേക്ക് കുതിച്ചത്. ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരാണ് ഓസീസ്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെസല്‍വുഡും അടങ്ങിയ ഓസീസ് പേസ് ത്രയവും ബാബര്‍ അസമിന്റെ നേതൃത്വത്തിലെ പാക് ബാറ്റിംഗ് നിരയും തമ്മിലെ മുഖാമുഖമാകും ഇന്നത്തെ സെമി. ഇരു ടീമുകളിലെയും സ്പിന്നര്‍മാരും കളിയുടെ വിധിയെഴുതും.

Read more

പാക്കിസ്ഥാന്റെ അപരാജിത കുതിപ്പിന് കംഗാരുക്കള്‍ വിരാമമിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ പാകിസ്ഥാന് മത്സരത്തില്‍ മുന്‍തൂക്കമുണ്ടെന്ന് വിലയിരുത്താം.