അണ്ടര്‍ 19 ലോക കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനുമായി അഞ്ചു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഷാ അറിയിച്ചു.
വനിതാ ക്രിക്കറ്റ് ഇന്ത്യയില്‍ പുതിയ ഉയരങ്ങള്‍ കൈവരിച്ചിരിക്കുകയാണെന്ന് ജയ് ഷാ ടീമിനെ ഷാ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കു ക്ഷണിച്ചു. ഇവിടെയാണ് വിജയാഘോഷങ്ങള്‍ നടക്കുക.
Women’s Cricket in India is on the upswing and the World Cup triumph has taken the stature of women’s cricket several notches higher. I am delighted to announce INR 5 crore for the entire team and support staff as prize money. This is surely a path-breaking year.
— Jay Shah (@JayShah) January 29, 2023
ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഷഫാലി വര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്.
Read more
ഫൈനല്‍ മത്സരത്തില്‍ കളിയുടെ എല്ലാ മേഖലയിലും സര്‍വാധിപത്യം നേടിയ ഇന്ത്യന്‍ വനിതകള്‍ ഏഴ് വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വെറും 68 റണ്‍സിന് പുറത്താവുകയായിരുന്നു.