അണ്ടര്‍ 19 ലോക കപ്പ് ഫൈനല്‍ ; ടോസ് നേടിയ ഇംഗ്‌ളണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു

അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യയ്‌ക്കെതിരേ ഇംഗ്‌ളണ്ട് ബാറ്റിംഗിന്. വന്‍ പ്രതീക്ഷയുമായി എത്തിയ ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി.

രണ്ടു റണ്‍സ് എടുത്ത ഓപ്പണര്‍ ബെഥേല്‍ രണ്ടു റണ്‍സിന് പുറത്തായി. കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ഇരു ടീമും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലില്‍ എത്തിയത്.

ഇന്ത്യന്‍ ടീം:. യാഷ്ധുള്‍ (നായകന്‍), എസ്.കെ. റഷീദ് (ഉപനായകന്‍), ഹാര്‍നൂര്‍സിംഗ്, അംഗ്കൃഷ് രഘുവംശി, നിശാന്ത് സിന്ധു. രാജന്‍ഗഡ് ബാവ, കൗശല്‍ ടാംബേ, ദിനേശ് ബാനാ (വിക്കറ്റ് കീപ്പര്‍) വിക്കി ഓസ്റ്റ്‌വാള്‍, രാജ്‌വര്‍ദ്ധന്‍ ഹാംഗരേക്കര്‍, രവികുമാര്‍.

Read more

ഇംഗ്‌ളണ്ട് ടീം: ജോര്‍്ജ്ജ് തോമസ്, ജേക്കബ് ബെഥേല്‍, ടോം പ്രെസ്റ്റ് (നായകന്‍), ജെയിംസ് റോ, വില്യം ലക്‌സ്ടന്‍, ജോര്‍ജ്ജ് ബെല്‍, രെഹന്‍ അഹമ്മദ്, അലക്‌സ് ഹോര്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), ജെയിംസ് സേല്‍സ്, ടോം ആസ്പിന്‍ വാള്‍, ജോഷ് ബോയ്ഡന്‍