അപ്രതീക്ഷിത താരങ്ങൾ ഇടം കണ്ടെത്തി ലോകകപ്പ് ഫ്ലോപ്പ് ഇലവൻ, ഇന്ത്യൻ സൂപ്പർതാരവും ടീമിൽ; സന്തോഷങ്ങൾക്ക് ഇടയിൽ നിരാശപ്പെടുത്തിയവർ ഇവർ

10 ടീമുകൾ, 150-ലധികം കളിക്കാർ, ഒരു ചാമ്പ്യൻ ടീം , മികച്ച പ്രകടനം നടത്തിയ അനേകം താരങ്ങൾ – അങ്ങനെയാണ് ഐസിസി ഏകദിന ലോകകപ്പ് എന്ന് വിളിക്കപ്പെടുന്ന ക്രിക്കറ്റിലെ ഏറ്റവും വലിയ കാർണിവലിൽ കഴിഞ്ഞ 45 ദിവസങ്ങൾ അരങ്ങേറിയത്. അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ മുതൽ കഠിനമായ ഒരുപാട് നിമിഷങ്ങൾ വരെ ഈ ടൂർണമെന്റിൽ അരങ്ങേറി.

എന്നാൽ ടൂർണമെന്റിൽ സ്വാധീനം ചെലുത്തുന്നതിൽ ചിലർ പരാജയപ്പെട്ടു. അവർ തങ്ങളുടെ ടീമിനായി നന്നായി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പകരം, അവർ നടത്തിയത് ദയനീയ പ്രകടനം ആയി പോയി. ടൂർണമെന്റ് അവസാനിക്കുമ്പോൾ, 2023 ലോകകപ്പിൽ നിരാശപ്പെടുത്തിയ ഫ്ലോപ്പ് ഇലവൻ നോക്കാം

ഇമാം ഉൾ ഹഖ്

ആറ് മത്സരങ്ങൾ കളിച്ച് ഒരു അർദ്ധ സെഞ്ച്വറി മാത്രം നേടിയ ഇടംകൈയ്യൻ പാകിസ്ഥാൻ ഓപ്പണറെ സംബന്ധിച്ചിടത്തോളം ഇത് മറക്കാനാവാത്ത ടൂർണമെന്റ് ആയിരുന്നു . പാകിസ്ഥാൻ ടീമിനായി പവർ പ്ലേയ് ഓവറുകളിൽ മികച്ച തുടക്കം നൽകാനും താരത്തിന് ആയില്ല. ആദ്യ ആറ് മത്സരങ്ങളിൽ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ വിശ്വസിച്ചിറക്കി. തുടർന്ന് ഫഖർ സമാന ഇറക്കുക ആയിരുന്നു. ഇമാം മോശം വൈറ്റ് ബോൾ താരം ആണെന്നും അഭിപ്രായങ്ങൾ ഉയർന്നു.

മത്സരങ്ങൾ – 6, റൺസ് – 162, ശരാശരി – 27, 100 – 0, 50 – 1

ടെമ്പ ബാവുമ (സി)

ക്യാപ്റ്റനെന്ന നിലയിൽ ബാവുമ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബാറ്റിങ്ങിന്റെ കാര്യമെടുത്താൽ അത് ഒരു തകർച്ചയായിരുന്നു. 8 മത്സരങ്ങളിൽ നിന്ന് 145 റൺസ് മാത്രമാണ് പ്രോട്ടീസ് ക്യാപ്റ്റൻ നേടിയത്. ടൂർണമെന്റിൽ ഒരു അർദ്ധ സെഞ്ച്വറി നേടുന്നതിൽ പരാജയപ്പെട്ടു. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം അദ്ദേഹത്തിന് രണ്ട് മത്സരങ്ങൾ നഷ്‌ടമായെങ്കിലും തന്റെ ആദ്യ ലോകകപ്പിൽ തിളങ്ങാനുള്ള അവസരം അദ്ദേഹം നഷ്ടപ്പെടുത്തി .

മത്സരങ്ങൾ – 8, റൺസ് – 145, ശരാശരി – 18.12, 100 – 0, 50 – 0

ജോ റൂട്ട്

ടൂർണമെന്റിൽ താരം തീരത്തും നിരാശപ്പെടുത്തി. 9 മത്സരങ്ങളിൽ നിന്ന് 276 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഏത് ടീമിന്റെയും 3-ാം നമ്പർ ബാറ്റർ കാണിക്കേണ്ട ഉത്തരവാദിത്വം അത്രത്തോളം വലുത് ആണെങ്കിൽ അതിന്റെ നാലിലൊന്ന് രീതിയിൽ തിളങ്ങാൻ സാധിച്ചില്ല. ഫ്ലോപ്പ് ഇലവനിൽ മൂന്നാം നമ്പർ സ്ഥാനത്ത് ജോ റൂട്ട് തന്നെ.

മത്സരങ്ങൾ – 9, റൺസ് – 276, ശരാശരി – 30.66, 100 – 0, 50 – 3

സൂര്യകുമാർ യാദവ്

സ്കൈ എന്നും ജൂനിയർ ഡിവില്ലേഴ്‌സ് എന്നും പേരുള്ള സൂര്യകുമാർ യാദവ് തീരത്തും നിരാശപ്പെടുത്തിയ ടൂർണമെന്റ് ആയിരുന്നു ഇത്. ഏകദിനം തനിക്ക് വഴങ്ങില്ല എന്ന് അദ്ദേഹം വീണ്ടും തെളിയിക്കുന്നു. 6 മത്സരത്തിൽ നിന്ന് താരം നേടിയത് 106 റൺസ് മാത്രമാണ്. താരത്തിന് നല്ല രീതിയിൽ വിമർശനം കിട്ടി

ജോസ് ബട്ട്ലർ

ലോകകപ്പിലെ ഏറ്റവും വലിയ നിരാശയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിനെ T20 WC കിരീടത്തിലേക്ക് നയിച്ചതിന് ശേഷം, നിലവിലെ ഏകദിന ചാമ്പ്യൻമാരെ നയിക്കുന്ന ബട്ട്‌ലറിൽ നിന്ന് വൻ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ ആയില്ല . ടൂർണമെന്റിൽ ബാറ്റുകൊണ്ട് തീരത്തും നിരാശപ്പെടുത്തി. മാത്രമല്ല നായകനെന്ന നിലയിൽ തന്റെ ടീമിനെ പ്രചോദിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.

മത്സരങ്ങൾ – 9, റൺസ് – 138, ശരാശരി – 15.33, 100 – 0, 50 – 0

ഷാക്കിബ് അൽ ഹസൻ

മെഗാ ഇവന്റിന് മുമ്പ്, 2023 ലോകകപ്പ് തന്റെ അവസാനത്തേതാണെന്ന് ഷാക്കിബ് പ്രഖ്യാപിച്ചു,ഓൾറൗണ്ടർ ബാറ്റിംഗിലും ബോളിങ്ങിലും നിരാശപ്പെടുത്തി. ഒരു അർധസെഞ്ചുറി മാത്രമാണ് നേടിയത്, ലീഗ് ഘട്ടത്തിൽ ബംഗ്ലാദേശ് രണ്ട് മത്സരങ്ങൾ മാത്രമാണ് വിജയിച്ചത്, ഷാക്കിബിന്റെ മോശം ഫോമാണ് അവരുടെ പരാജയത്തിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന്.

മത്സരങ്ങൾ – 7, റൺസ് – 186, ശരാശരി – 26.57, 100 – 0, 50 – 1, വിക്കറ്റുകൾ – 9

ഷദാബ് ഖാൻ

പാക്കിസ്ഥാന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നിട്ടും, താരം തീരത്തും നിരാശപ്പെടുത്തി . 6 കളികളിൽ നിന്ന് 118.50 ശരാശരിയിൽ 237 റൺസ് വഴങ്ങി 2 വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പാകിസ്ഥാൻ ബൗളർമാരിൽ ഏറ്റവും മോശം പ്രകടനവും ഇത് തന്നെ . 6 മത്സരങ്ങളിൽ നിന്ന് 121 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

മത്സരങ്ങൾ – 6, റൺസ് – 121, വിക്കറ്റ് – 2, ബൗളിംഗ് ശരാശരി – 118.50

മഹേഷ് തീക്ഷണ

താരത്തിന് ടൂർണമെന്റിൽ കാര്യമായ ഒന്നും ചെയ്യാൻ ആയില്ല. 1അൻപത് ഓവർ ഫോർമാറ്റിൽ ലങ്കയുടെ ജഴ്‌സിയിൽ അതേ മാജിക് ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 8 കളികളിൽ നിന്ന് ആറ് വിക്കറ്റ് നേടിയ താരം 382 റൺസ് വഴങ്ങി, ബംഗ്ലാദേശിനെതിരെ 44 റൺസിന് 2 വിക്കറ്റ് നടത്തിയതാണ് മികച്ച പ്രകടനം.

മത്സരങ്ങൾ – 8, വിക്കറ്റ് – 6, വഴങ്ങിയ റൺസ് – 382, ​​ശരാശരി – 63.66

ബാസ് ഡി ലീഡ്

2003 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ 4/35 എന്ന മാന്ത്രിക കണക്കുകളുമായി ഷോ മോഷ്ടിച്ച തന്റെ പിതാവ് ടിമ്മിന്റെ പാത പിന്തുടരുമെന്ന് ബാസ് പ്രതീക്ഷിച്ചിരുന്നു. മകൻ പാകിസ്ഥാനെതിരെ 4 വിക്കറ്റ് വീഴ്ത്തി, 16 സ്‌കാൽപ്പുകളുമായി നെതർലൻഡ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി ടൂർണമെന്റ് അവസാനിപ്പിച്ചു. എന്നാൽ റണ്ണൊഴുക്ക് തടയാനായില്ല. 7.26 എന്ന എക്കോണമി റേറ്റിൽ 9 മത്സരങ്ങളിൽ നിന്ന് 487 റൺസ് ചോർത്തിയതാണ് നെതർലൻഡ്‌സിന് ആദ്യ നാല് സ്ഥാനങ്ങൾ നഷ്ടമാകാനുള്ള കാരണങ്ങളിലൊന്ന്.

മത്സരങ്ങൾ – 9, വിക്കറ്റ് – 16, വഴങ്ങിയ റൺസ് – 487, ഇക്കോ. നിരക്ക് – 7.26

ഹാരിസ് റൗഫ്

പാക്കിസ്ഥാന് മറക്കാനാകാത്ത പ്രചാരണമുണ്ടെങ്കിൽ, റൗഫിന്റേത് അതിലും കടുത്തതായിരുന്നു. ടൂർണമെന്റിൽ കളിച്ച 9 കളികളിൽ 7ലും വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം 16 വിക്കറ്റുകൾ നേടി. എന്നാൽ ആവശ്യമില്ലാത്ത റെക്കോർഡും അദ്ദേഹം സ്ഥാപിച്ചു. 9 കളികളിൽ നിന്ന് 533 റൺസ് വഴങ്ങി, ഒരു ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയതിന്റെ റെക്കോർഡ് സ്വന്തമാക്കി.

മത്സരങ്ങൾ – 9, വിക്കറ്റ് 16, റൺസ് – 533, ഇക്കോ. – 6.74

മുസ്തഫിസുർ റഹ്മാൻ

ബംഗ്ലാദേശ് സൂപ്പർ താരത്തിന് കാര്യമായ ഒന്നും ചെയ്യാൻ ഇല്ലാത്ത ടൂർണമെന്റ് ആയിരുന്നു, നേടാനായത് 8 മത്സരത്തിൽ നിന്ന് 5 വിക്കറ്റ് മാത്രമാണ്.