വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോം തുടര്‍ന്ന് കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. കേരളത്തിനെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദേവ്ദത്ത് സെഞ്ച്വറി നേടി. 119 ബോളില്‍ 10 ഫോറിന്റെയും 2 സിക്‌സിന്റെയും അകമ്പടിയില്‍ ദേവ്ദത്ത് 101 റണ്‍സെടുത്തു.
കേരളത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടക മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 45 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തിട്ടുണ്ട്. കര്‍ണാകയ്ക്കായി ക്യാപ്റ്റന്‍ ആര്‍ സമര്‍ത്ഥ് 163* റണ്‍സുമായി പുറത്താകാതെ നില്‍പ്പുണ്ട്.
ദേവ്ദത്തും സമര്‍ത്ഥും ചേര്‍ന്ന് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 249 റണ്‍സാണ് കൂട്ടിചേര്‍ത്ത്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ കര്‍ണാടക ജയിച്ചിരുന്നു. അന്നും ദേവ്ദത്ത് സെഞ്ച്വറി നേടിയിരുന്നു (126*).
ടീം കേരളം: റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, മുഹമമദ് അസറുദ്ദീന്‍, ജലജ് സക്സേന, എന്‍ പി ബേസില്‍, അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, എസ് ശ്രീശാന്ത്, വത്സല്‍ ഗോവിന്ദ്, ബേസില്‍ തമ്പി.
Read more
ടീം കര്‍ണാടക: ആര്‍ സമര്‍ത്ഥ്, ദേവ്ദത്ത് പടിക്കല്‍, മനീഷ് പാണ്ഡേ, കെ സിദ്ധാര്‍ത്ഥ്, കരുണ്‍ നായര്‍, ബിആര്‍ ശരത്, കെ ഗൗതം, ശ്രേയാസ് ഗോപാല്‍, വൈശാഖ് വിജയ് കുമാര്‍, റോണിത് മോറെ, പ്രസിദ്ധ് കൃഷ്ണ.