അവസരങ്ങള്‍ നല്കിയാല് ജാക്ക് കാലിസിനെയും ഷെയ്ന് വാട്സനെയോ പോലെയാകാന്‍ തനിക്ക് സാധിക്കുമെന്ന ഇന്ത്യന്‍ താരം വിജയ് ശങ്കറിന്റെ പ്രസ്താവന ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. നിരവധി പേരാണ് താരത്തിന്റെ പ്രസ്താവനയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ലഭിച്ച അവസരങ്ങള്‍ മുതലാക്കാത്ത ആളാണോ ഇനിയും അവസരങ്ങള്‍ കൊടുത്താല്‍ കാലിസും വാട്സനുമാകാന് പോകുന്നതെന്നാണ് വിമര്‍ശകരുടെ പരിഹാസം.
മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാന്‍ നാലാമനായോ അഞ്ചാമനായോ അവസരം നല്‍കണമെന്നാണ് വിജയ് ശങ്കര്‍ പറഞ്ഞത്. “കൂടുതല്‍ റണ്‍സ് നേടാന്‍ ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കണം. എന്നുവെച്ച് ഓപ്പണ്‍ ചെയ്യണമെന്നല്ല ഞാന്‍ പറയുന്നത്. നാലാമനായോ അഞ്ചാമനായോ അവസരം നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്, എന്നിട്ടും എനിക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ലയെങ്കില്‍ എന്നെ ഒഴിവാക്കാം എനിക്കതില്‍ ഖേദമുണ്ടാകില്ല.”
Vijay Shankar in IPL 2022 pic.twitter.com/R4OYMraRg8
— The Beautiful game (@Leg_Gully) May 17, 2021
Cc Vijay Shankar 😂 pic.twitter.com/u55cIqshFh
— Aamir Lsc (@AamirLsc_) May 17, 2021
#vijayshankar Vijay Shankar says he can be like Kallis, Watson pic.twitter.com/8JawoElZpP
— Abhishek Pathak (@gamehhhover) May 17, 2021
“ഞാന്‍ ഓള്‍റൗണ്ടറാണ്, എന്നാല്‍ ഞാന്‍ അറിയപ്പെടുന്നത് എന്റെ ബാറ്റിംഗ് കൊണ്ടാണ്. ഞാന്‍ ഒരു ഓള്‍റൗണ്ടറായതുകൊണ്ട് ആറാമനായോ ഏഴാമനായോ ബാറ്റ് ചെയ്യണമെന്നില്ല. കാലിസിനെയും വാട്സനെയോ പോലെയാകാന്‍ എനിക്ക് സാധിക്കും. അവര്‍ ബോള്‍ ചെയ്യുന്നതിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയും മൂന്നാമനായി ബാറ്റിംഗിനിറങ്ങുകയും ചെയ്യുന്നു. ടോപ്പ് ഓര്‍ഡറില്‍ റണ്‍സ് നേടാനും വിക്കറ്റ് നേടാനും എനിക്ക് സാധിച്ചാല്‍ അത് ടീമിനും ഗുണകരമാണ്.”
When you came to know #vijayshankar is aiming at your place and wants to become 4D player 😌 #4Dplayer. pic.twitter.com/rOgzWPYfSz
— ವೈಶಾಖ ಎಮ್ ಎಸ್ (Vyshakha M S) (@vyshakhams1) May 17, 2021
#vijayshankar : I am all-rounder like Kallis.
Jacques Kallis right now: pic.twitter.com/v9ZKoHTi6I
— VIVO IPL 2021 – Season 14th (@IPL14_) May 17, 2021
Read more
“ഒരു ക്രിക്കറ്ററെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ ഞാന്‍ പുറത്തെടുത്തുകൊണ്ടിരിക്കണം. ഞാന്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നെങ്കില്‍ മാത്രമേ ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങുകയുള്ളൂ. മധ്യനിരയില്‍ കൂടുതല്‍ സമയം ലഭിച്ചാല്‍ മാത്രമേ എനിക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കൂ ” വിജയ് ശങ്കര്‍ പറഞ്ഞു.