വ്യക്തിപരമായ കാരണങ്ങളാല്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വിരാട് കോഹ്ലി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരു അപ്ഡേറ്റും ഇല്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍നിന്ന് താരം പുറത്താണ്. ഇപ്പോഴിതാ പുരുഷ ടീമിന്റെ ചീഫ് സെലക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഇന്ത്യന്‍ മുന്‍ താരം ചേതന്‍ ശര്‍മ്മ വിരാടുമായുള്ള തര്‍ക്കത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
മുന്‍നിര ചാനലുകളിലൊന്നിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍, സെലക്ടര്‍മാര്‍ക്ക് കോഹ്ലിയെ ഇഷ്ടമല്ലെന്ന് ചേതന്‍ അവകാശപ്പെട്ടിരുന്നു. ഈ വെളിപ്പെടുത്തല്‍ വളരെയധികം കോലാഹലങ്ങള്‍ സൃഷ്ടിച്ചു. ഇതിന് പിന്നാലെ ശര്‍മ്മയ്ക്ക് തന്റെ സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ തന്റെ മുന്‍ പ്രസ്താവനയില്‍ നിന്ന് ചേതന്‍ യു-ടേണ്‍ എടുത്തിരിക്കുകയാണ്. ന്യൂസ് 24 സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ വിരാട് തന്റെ മകനെപ്പോലെയാണെന്ന് ഇതിഹാസ പേസര്‍ പറഞ്ഞു.
വിരാട് കോഹ്ലി എന്റെ മകനെപ്പോലെയാണ്. എന്തിനാണ് ഞാന്‍ അവനെക്കുറിച്ച് മോശമായി പറയുന്നത്? അവന്റെ ക്ഷേമത്തിനായി ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം തിരിച്ചുവന്ന് സെഞ്ച്വറികള്‍ നേടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 ടണ്‍ മാര്‍ക്ക് മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണാണ് വിരാട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കുകയാണ്- ചേതന്‍ ശര്‍മ്മ പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് കോഹ്‌ലി അവസാനമായി കളിച്ചത്. അതിനുമുമ്പ്, ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും മികച്ച റണ്‍സ് നേടിയ താരമായിരുന്നു അദ്ദേഹം.
Read more
2023ലെ ഐസിസി ഏകദിന ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും കോഹ്ലിയായിരുന്നു. ടൂര്‍ണമെന്റിന്റെ ഒരു പതിപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ 765 റണ്‍സായിരുന്നു കോഹ്ലി. 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളും 6 അര്‍ധസെഞ്ചുറികളും നേടി. എന്നാല്‍, ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടു.