2021ലും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറിയില്ല. ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന ടെസ്റ്റായ സെഞ്ചൂറിയനില്‍ രണ്ട് ഇന്നിംഗ്സിലും സ്‌കോര്‍ ഉയര്‍ത്താന്‍ കോഹ്‌ലിക്ക് കഴിഞ്ഞില്ല. വിദേശത്ത് തുടര്‍ച്ചയായ പത്താം ടെസ്റ്റ് ഇന്നിംഗ്സിലാണ് നല്ല സ്‌കോര്‍ കണ്ടെത്താനാകാതെ കോഹ്‌ലി പുറത്താകുന്നത്. തന്റെ സിഗ്നേച്ചര്‍ ഷോട്ടായ കവര്‍ഡ്രൈവ് ഷോട്ട് കളിക്കുന്നതിലെ പിഴവാണ് കോഹ്‌ലിക്ക് വില്ലനായിരിക്കുന്നത്. ഇക്കാര്യം ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ തന്നെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
‘ഇത് അദ്ദേഹത്തിന് ധാരാളം റണ്‍സ് നല്‍കുന്ന ഷോട്ടാണ്. ഇതാണ് അദ്ദേഹത്തിന്റെ സ്‌കോറിംഗ് ഷോട്ട്. അതിനാല്‍, അയാള്‍ക്ക് ആ ഷോട്ട് കളിക്കേണ്ടതുണ്ട്, നമ്മുടെ ശക്തി പലപ്പോഴും നിങ്ങളുടെ ബലഹീനതയായും മാറുമെന്ന് ഞാന്‍ കരുതുന്നു.’
‘ആ ഷോട്ട് എപ്പോള്‍ കളിക്കണം, അത് കളിക്കാന്‍ കഴിയുന്ന പന്തായിരുന്നോ, ആ ഷോട്ട് കളിക്കാന്‍ പറ്റിയ സമയമായിരുന്നോ അത്, തുടങ്ങിയവയാണ് എപ്പോഴുമുള്ള ചര്‍ച്ചകള്‍. നമ്മുടെ ഗെയിംപ്ലാനുകള്‍ കുറച്ചുകൂടി ശക്തമാക്കാന്‍ കഴിയുമെങ്കില്‍, അത് മികച്ചതായിരിക്കും’ റാത്തോര്‍
Read more
ഓഫ് സ്റ്റമ്പിനു പുറത്തേക്കു നീങ്ങുന്ന പന്തില്‍ കവര്‍ ഡ്രൈവിനു ശ്രമിച്ച് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങിയായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും കോഹ്‌ലിയുടെ പുറത്താകല്‍. ഓഫ് സ്റ്റമ്പി നു പുറത്തേക്കു പാഞ്ഞ പേസ് ബോളുകള്‍ തന്നെയാണ് ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയെ കൂടുതല്‍ തവണ പുറത്താക്കിയതും.