ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ യുവ പേസര്‍ ശിവം മാവി. ടി20 നായകന്‍ ഹാര്‍ക് പാണ്ഡ്യയെ വാനോളം പ്രശംസിച്ച് മാവി അവസരം കിട്ടിയാല്‍ നന്നായി പെര്‍ഫോം ചെയ്യാനും ടീമിലെ സ്ഥിരാംഗമാവാനും ശ്രമിക്കുമെന്ന് പറഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യ എല്ലാ കളിക്കാരെയും പിന്തുണയ്ക്കുന്നയാളാണ്. മഹാനായ ലീഡര്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ നായനകായി ആദ്യ ശ്രമത്തില്‍ തന്നെ ചാംപ്യനാവുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ ഹാര്‍ദിക് അതു സാധിച്ചെടുത്തു.
ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ വളരെ കൗശലക്കാരനും തന്ത്രശാലിയുമാണ്. തന്ത്രങ്ങളുടെ കാര്യത്തില്‍ അദ്ദേഹം മാസ്റ്റര്‍ തന്നെയാണ്. ഏതു ബൗളറെ, ഏതു സമയത്തു ബോള്‍ ചെയ്യിക്കണമെന്നു ഹാര്‍ദിക് ഭായിക്ക് അറിയാം. കൂടാതെ ബാറ്റിംഗ് ഓര്‍ഡറില്‍ ആരെ, എപ്പോള്‍ പ്രൊമോട്ട് ചെയ്യണം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്.
Read more
ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയെന്നത് എന്നെ സംബന്ധിച്ച് എളുപ്പമല്ലെന്നറിയാം. എങ്കിലും ഹാര്‍ദിക് എനിക്കു അവസരം നല്‍കുമെന്ന പ്രതീക്ഷയിലാണ്. അവസരം കിട്ടിയാല്‍ നന്നായി പെര്‍ഫോം ചെയ്യാനും ടീമിലെ സ്ഥിരാംഗമാവാനും ആയിരിക്കും ശ്രമം- ശിവം മാവി പറഞ്ഞു.