പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈയുടെ സ്ഥാനം. പ്ലേ ഓഫ് സാധ്യതകൾ വളരെ കുറവാണ്. കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും ചെന്നൈയും ബാംഗ്ലൂരും ഒകെ ഏറ്റുമുട്ടുന്ന മത്സരം കാണാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും. ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെ തന്നെ ആവേശകരമായ ഒരു മത്സരം കാണാനും പറ്റും. ഇന്നലെയും അതിന് മാറ്റമുണ്ടായിരുന്നില്ല. മികച്ച മത്സരം തന്നെയാണ് ഇന്നലെ നടന്നത്. 13 റൺസിന് ചെന്നൈ തോറ്റ പോരാട്ടത്തിൽ ഓർത്തിരിക്കാൻ കുറെ സംഭവങ്ങൾ അരങ്ങേറി. ഏറ്റവും പ്രധാനപ്പെട്ടത് അരങ്ങേറിയത് ഓഫ് ഫീൽഡിൽ ആണെന്ന് മാത്രം.
ഇന്നലെ ചെന്നായയുടെ റൺ-ചേസിനിടെ, ഒരു പെൺകുട്ടി തന്റെ കാമുകനോട് സ്റ്റാൻഡിൽ വിവാഹാഭ്യർത്ഥന നടത്തുന്ന ദൃശ്യം വീഡിയോ ക്യാമറകൾ ഒപ്പിയെടുത്തു . ബാംഗ്ലൂർ ആരാധകരായ ഇരുവരും മത്സരം വീക്ഷിക്കുന്നതിനിടെയാണ് പെൺകുട്ടി പെൺകുട്ടി മുട്ടുകുത്തി നിന്ന് മോതിരം ഊരിയെടുത്ത് യുവാവിനോട് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചത്.
പെൺകുട്ടിയുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് അവൻ അത് അംഗീകരിക്കുന്നതും കാണാമായിരുന്നു. പെൺകുട്ടി, അതിനുശേഷം, സന്തോഷത്തോടെ തന്റെ പ്രിയപ്പെട്ടവന്റെ വിരലിൽ മോതിരം അണിഞ്ഞു. ക്യാമറ കണ്ണുകൾ പകർത്തിയ ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
അതിനുശേഷം വസീം ജാഫർ നടത്തിയ പ്രതികരണവും ശ്രദ്ധ പിടിച്ചുപറ്റി- ആർസിബി ആരാധകനോട് പ്രണയം തുറന്ന് പറഞ്ഞ മിടുക്കിയായ പെൺകുട്ടി. അയാൾക്ക് RCB യോട് വിശ്വസ്തത പുലർത്താൻ കഴിയുമെങ്കിൽ, അയാൾക്ക് തീർച്ചയായും തന്റെ പങ്കാളിയോട് വിശ്വസ്തത പുലർത്താൻ കഴിയും നന്നായി ചെയ്തു, പ്രൊപ്പോസ് ചെയ്യാൻ നല്ലൊരു ദിവസം. ഇത്രയും വര്‍ഷമായിട്ട് ഒരു കിരീടം പോലുമില്ലാത്ത ബാംഗ്ലൂരിനെ സ്നേഹിക്കുന്ന ആരാധകരെ ഉദ്ദേശിച്ചാണ് വസീം നടത്തിയ പരാമർശം.
ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത് എത്തി . 13 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. ഇതോടെ 11 കളികളില്‍ നിന്ന് 12 പോയിന്റോടെയാണ് ബാംഗ്ലൂര്‍ നാലാം സ്ഥാനം ഉറപ്പിച്ചത്. ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.
— Cric Zoom (@cric_zoom) May 4, 2022
Smart girl proposing an RCB fan. If he can stay loyal to RCB, he can definitely stay loyal to his partner 😉 Well done and a good day to propose 😄 #RCBvCSK #IPL2022 pic.twitter.com/e4p4uTUaji
— Wasim Jaffer (@WasimJaffer14) May 4, 2022
Read more