ഇന്ത്യൻ ടീമിൽ ആ താരത്തെ ഞങ്ങൾക്ക് പേടിയുണ്ട്, അവന്റെ കരുത്ത് എനിക്കറിയാം; തങ്ങൾ പേടിക്കുന്ന സൂപ്പർ താരത്തിന്റെ പേര് പറഞ്ഞ് ബട്ട്ലർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ വർഷങ്ങളിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കളിച്ച അനുഭവം ഇംഗ്ലണ്ട് ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പങ്കുവെച്ചു. അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനൊപ്പം 2016 ൽ ബട്ട്‌ലർ തന്റെ ഐപിഎൽ അരങ്ങേറ്റം നടത്തി, എന്നിരുന്നാലും, കുറച്ച് സീസണുകൾക്ക് ശേഷം അദ്ദേഹം രാജസ്ഥാൻ റോയൽസിനൊപ്പം ചേർന്നു, ഇപ്പോഴും അവരുടെ ടീമിന്റെ സുപ്രധാന ഭാഗമാണ്. ഐ‌പി‌എൽ 2016ലും 2017ലും ഐ‌പി‌എല്ലിൽ രോഹിത്തിന് കീഴിൽ കളിച്ച ബട്ട്‌ലർ, ആ സമയത്ത് താൻ അൽപ്പം ചെറുപ്പമായിരുന്നുവെന്നും എന്നാൽ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ ആ സമയത്തും തന്ത്രപരമായി മികച്ചവനായിരുന്നുവെന്ന് ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത്. മുംബൈയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചു. കഴിഞ്ഞ വർഷം വിരാട് കോഹ്‌ലിയിൽ നിന്ന് ടീം ഇന്ത്യയുടെ നായകസ്ഥാനം ഈ ഓപ്പണർ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഈ വർഷം ആധിപത്യ ക്രിക്കറ്റ് കളിച്ചു, ഇപ്പോൾ ഇംഗ്ലണ്ടിനെ നേരിടാനിരിക്കുന്ന ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ എത്തിയിരിക്കുന്നു.

രോഹിതിന്റെ നേതൃത്വത്തെ കുറിച്ച് ബട്ട്‌ലർ പറഞ്ഞു, കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ ഇന്ത്യൻ ടീമിൽ വിശ്വാസം വളർത്തിയിട്ടുണ്ടെന്നും പറഞ്ഞു. “അവർ ഒരു മികച്ച ടീമാണ്, രോഹിത് ശർമ്മ ഒരു മികച്ച ക്യാപ്റ്റനാണ്, കൂടുതൽ ക്രിയാത്മകമായും കൂടുതൽ സ്വാതന്ത്ര്യത്തോടെയും കളിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടതായി ഞാൻ കരുതുന്നു. എന്റെ ഐ‌പി‌എൽ യാത്രയിൽ ഞാൻ അൽപ്പം ചെറുപ്പമായിരുന്നു, പക്ഷേ തന്ത്രപരമായി അദ്ദേഹം വളരെ മികച്ചവൻ ആണെന്ന് പറയാം ,” ബട്ട്‌ലർ സൺ‌ഡേ ടൈംസിനോട് പറഞ്ഞു.

“അവൻ ബാറ്റ് ചെയ്യുമ്പോൾ നല്ല ശാന്തനാണ് . ഫോമിൽ ആണെങ്കിൽ കളി കാണാൻ നല്ല ഭംഗിയുമാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

എന്തായാലും ആവേശകരമായ പോരാട്ടം തന്നെയാണ് ഓവലിൽ പ്രതീക്ഷിക്കുന്നത്. ബാറ്റിംഗ് വിക്കറ്റായതിനാൽ തന്നെ ഇരുടീമുകളുടെയും ബാറ്റ്‌സ്മാന്മാരിൽ മികച്ച് നിൽക്കുന്നവർ വിജയത്തിൽ നിർണായകമായി.