"ആ ഇന്ത്യൻ താരത്തിന് ഞങ്ങൾ കൂടിയ ഡോസ് കരുതി വെച്ചിട്ടുണ്ട്, പണി കൊടുത്തിരിക്കും"; അപകട സൂചന നൽകി മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയെ 295 റൺസിനാണ് ഇന്ത്യ തോല്പിച്ചത്. ഓപ്പണർമാരായ യശസ്‌വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവർ ബാറ്റ് കൊണ്ടും, ജസ്പ്രീത് ബുംറ ബോൾ കൊണ്ടും ഓസ്‌ട്രേലിയൻ പടയെ തകർക്കുകയായിരുന്നു.

മത്സരത്തിനിടയിൽ വെച്ച് ഇരു ടീമിലെ താരങ്ങൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സ്ലെഡ്ജ് ചെയ്യുകയായിരുന്നു. അതിലെ പ്രധാന താരമായിരുന്നു ഇന്ത്യൻ ഓപണർ യശസ്‌വി ജയ്‌സ്വാൾ. താരത്തിനെ കുറിച്ചും, ഓസ്‌ട്രേലിയൻ ടീം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ.

മിച്ചൽ ജോൺസൺ പറയുന്നത് ഇങ്ങനെ:

“ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ യുദ്ധത്തിനെന്ന പോലെ ഇറങ്ങണം. ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യ മത്സരം കളിക്കുന്ന യശ്വസ്വി ജയ്സ്വാൾ മിച്ചൽ സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്തത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. ഓസ്‌ട്രേലിയൻ ബാറ്റർമാർ കുറച്ച് കൂടി അഗ്ഗ്രസീവായി ക്രീസിൽ പെരുമാറണം. മാത്രമല്ല പെർത്തിൽ ആദ്യ മത്സരത്തിൽ തിളങ്ങാതിരുന്ന മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നിവർക്ക് പകരം പകരക്കാരെ എത്രയും പെട്ടന്ന് കണ്ടെത്തണം” മിച്ചൽ ജോൺസൺ പറഞ്ഞു.

ബോര്‍ഡര്‍ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്‌ലൈഡ് ടെസ്റ്റ് ഡിസംബർ ആറ് മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് രോഹിത് ശർമ്മയും പരിക്ക് ഭേദമായ ശുഭ്മന്‍ ഗില്ലും മാത്രമായിരിക്കും പുതിയതായി വരുന്ന മാറ്റങ്ങൾ. ഓസീസ് നിരയിൽ പരിക്കേറ്റ പേസർ ഹാസിൽവുഡ് കളിക്കില്ല. ഹാസിൽവുഡിന് പകരം സ്‌കോട്ട് ബോളണ്ടിനെയാണ് ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയത്