അതെന്താ ശർമ്മാജി അങ്ങനെ ഒരു ടോക്ക് പറഞ്ഞത്, അനുമോദന ചടങ്ങിലെ ഗാർഡൻ സംസാരം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം, ചിരിയാടാക്കാനാകാതെ സഹതാരങ്ങൾ; വീഡിയോ കാണാം

2024ൽ ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചു. ഇതോടെ ടൂർണമെൻ്റിലുടനീളം തോൽവിയറിയാതെ കിരീടം നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ഈ നാളുകളിൽ നടത്തിയ മികച്ച പ്രകടനത്തിന് ഇന്ത്യക്ക് കിട്ടിയ പ്രതിഫലമായി ഈ നേട്ടത്തെ കാണാം

ഒരു സമർത്ഥനായ നേതാവ് എന്നതിലുപരി, സ്റ്റംപ് മൈക്കിൽ പലപ്പോഴും പറയുന്ന രസകരമായ വൺ-ലൈനറുകൾക്ക് രോഹിത് പ്രശസ്തനാണ്. ഈ വർഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വൈറലായ അദ്ദേഹത്തിൻ്റെ വൺ ലൈനറുകളിൽ ഒന്ന്, ഇത്തരത്തിൽ പ്രശസ്തി നേടിയതാണ്. സ്റ്റമ്പ് മൈക്കിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആരും പൂന്തോട്ടത്തിലിരിക്കുന്നതുപോലെ കറങ്ങി നടക്കുന്നില്ല എന്ന് ഉറപ്പാക്കണം.” താരം പറഞ്ഞു. യുവാക്കൾ കുറെ കൂടി ശ്രദ്ധിക്കണം എന്നും ഉഴപ്പരുതെന്നുമാണ് രോഹിത് ഇതുവഴി ഉദേശിച്ചത്.

വ്യാഴാഴ്ച കിരീടം നേടിയ എത്തിയ ഇന്ത്യൻ ടീമിനെ ആദരിക്കുന്ന ചടങ്ങിൽ അവതാരകൻ ഗൗരവ് കപൂർ രോഹിത് ശർമ്മയോട് ചോദിച്ചത് ഇതുമായി ബന്ധപ്പെട്ടൊരു സംശയവും ചോദിച്ചു. “ഒരു കളിക്കാരനും പൂന്തോട്ടത്തിൽ കറങ്ങി ഒരു മിനിറ്റ് പോലും സമയം പാഴാക്കിയില്ല എന്ന് പറയുന്നത് സുരക്ഷിതമാണോ? ചോദ്യം കേട്ട് രോഹിതിന് ചിരി നിയന്ത്രിക്കാനായില്ല. സൂര്യകുമാർ യാദവ്, യശസ്വി ജയ്‌സ്വാൾ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങൾ പോലും പരാമർശം കേട്ട് പുഞ്ചിരിക്കുന്നത് വിഡിയോയിൽ കാണാം.

അതേസമയം ഐസിസി ചാമ്പ്യൻസ് ട്രോഫി വരെ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശർമ തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ടി20 ലോകകപ്പിലെ വിജയത്തിന് ടീമിനെ അഭിനന്ദിച്ച ഷാ, രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഐസിസി ചാമ്പ്യൻസ് ട്രോഫിയും നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാ പറഞ്ഞു.

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പാകിസ്ഥാനിൽ നടക്കും. 2023ലെ ഏകദിന ലോകകപ്പ് രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും അവസാന ഏകദിന ടൂർണമെന്റായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ട്രോഫി നേടുന്നതിൽ ഇന്ത്യയുടെ പരാജയം വെറ്ററൻസിനെ പിടിച്ചുനിർത്താൻ നിർബന്ധിതരാക്കി.