ഇന്ത്യൻ ടീമിലെ ഏറ്റവും മോശമായ കളിക്കാരൻ എന്ന പുരസ്‌കാരം സ്വാന്തമാകാൻ കഷ്ടപ്പെടുന്ന താരമാണ് കെ എൽ രാഹുൽ. നിർണായകമായ പല മത്സരങ്ങളിലും അദ്ദേഹം തിളങ്ങാറില്ല. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും തിളങ്ങാൻ സാധിക്കാതെ നിരാശനാക്കിയാണ് രാഹുൽ മടങ്ങിയത്. ആദ്യ ബാറ്റിംഗിൽ പൂജ്യത്തിനും, രണ്ടാം ബാറ്റിംഗിൽ 16 പന്തിൽ 12 റൺസും മാത്രമേ നേടിയൊള്ളു.
മോശമായ ബാറ്റിംഗ് പ്രകടനം കാരണം ടി-20 ഫോർമാറ്റിൽ നിന്നും ഏകദിന ഫോർമാറ്റിൽ നിന്നും താരം പുറത്തായിരുന്നു. ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരം അദ്ദേഹത്തിന് നിർണായകമായിരുന്നു. എന്നാൽ അതിൽ തിളങ്ങാൻ താരത്തിന് സാധിക്കാതെ പോയി. അടുത്ത മത്സരത്തിൽ അവസരം ലഭിക്കില്ല എന്ന കാര്യത്തിൽ ഉറപ്പാണ്. യുവ താരം ശുഭമന് ഗില്ലിന് അവസരം ലഭിക്കാനുള്ള സാധ്യത ആയിരിക്കും കൂടുതൽ.
നാലാം ദിവസമായ ഇന്ന് മികച്ച ബാറ്റിംഗ് പ്രകടനമാണ് വിക്കറ്റ് കീപ്പർ റിഷബ് പന്തും സർഫ്രാസ് ഖാനും നടത്തിയത്. 105 പന്തുകളിൽ നിന്ന് 5 സിക്സറുകളും 9 ഫോറം അടക്കം 99 റൺസ് നേടിയാണ് പന്ത് മടങ്ങിയത്. പന്തിന്റെ കൂടെ തകർപ്പൻ പ്രകടനം നടത്തിയ സർഫ്രാസ് ഖാൻ 195 പന്തിൽ 18 ഫോറും, 3 സിക്സറുകളും അടക്കം 150 റൺസ് നേടി ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് കൊണ്ട് വന്നു.
പക്ഷെ അവർക്ക് ശേഷം ടീമിൽ സ്ഥിരതയാർന്ന ഇന്നിങ്‌സ് കളിക്കാൻ കെ എൽ രാഹുൽ(16 പന്തിൽ 12 റൺസ്), രവീന്ദ്ര ജഡേജ (15 പന്തിൽ 5), രവിചന്ദ്രൻ അശ്വിൻ (24 പന്തിൽ 15) എന്നിവർക്ക് സാധിക്കാതെ പോയി. നിലവിൽ ഇന്ത്യ 458 /8 എന്ന നിലയിൽ 102 റൺസ് ലീഡുമായി നിൽക്കുകയാണ്.