ഐപിഎൽ സീസൺ തുടങ്ങിയിട്ട് ഇന്നേവരെ ഒരു തവണ പോലും കിരീടത്തിൽ മുത്തമിടാൻ സാധികാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. രണ്ട് തവണ ഫൈനലിൽ പ്രവേശിച്ചെങ്കിലും അവസാന നിമിഷം ടീം കാലിടറി വീഴുകയായിരുന്നു. ഓരോ സീസൺ തുടങ്ങുമ്പോഴും ഈ സാല കപ്പ് നമ്മടെ എന്ന സ്ലോഗൻ കൊണ്ടാണ് ടീമിന്റെ വരവ്. പക്ഷെ കാര്യമായ ഇമ്പാക്ട് ഉണ്ടാകാൻ അവർക്ക് സാധിക്കാറില്ല.
അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിന്റെ ഭാഗമായുള്ള റീടെൻഷനിൽ ആർസിബി ഇത്തവണ ഗംഭീര സർപ്രൈസുകളാണ് ആരാധകർക്ക് നൽകിയിരിക്കുന്നത്. ഇത്തവണ നായകനായി വിരാട് കൊഹ്‌ലിയെ കൊണ്ട് വരാനാണ് ടീമിന്റെ ശ്രമം. എന്നാൽ ഔദ്യോഗീകമായ സ്ഥിരീകരണം ഇത് വരെ വന്നിട്ടില്ല. കൊഹ്‌ലിയെ 21 കോടി രൂപയ്ക്കാണ് ആർസിബി റീറ്റെയിൻ ചെയ്തിരിക്കുന്നത്. കൂടാതെ രജത്ത് പട്ടീദാർ 11 കോടി രൂപയ്ക്കും, യാഷ് ദയാൽ 5 കോടി രൂപയ്ക്കുമാണ് ടീം റീറ്റെയിൻ ചെയ്തിരിക്കുന്നത്. വിരാട് കോഹ്ലി ഒഴികെയുള്ള റീടെൻഷനിൽ ആരാധകർ അത്ര സന്തോഷത്തിലല്ല.
ഇത്തവണ മെഗാ താരലേലത്തിൽ കരുത്തരായ താരങ്ങളെ കൊണ്ട് വരാനാണ് ടീം ശ്രമിക്കുക. അതിൽ പ്രധാനിയാണ് കെ എൽ രാഹുൽ. ഇത്തവണത്തെ റീടെൻഷനിൽ ലക്‌നൗ അദ്ദേഹത്തെ നിലനിർത്തിയിരുന്നില്ല. അത് കൊണ്ട് കെ എൽ രാഹുലിനെ തിരികെ വീണ്ടും ആർസിബിയിലേക്ക് കൊണ്ട് വരാൻ ടീം മാനേജ്‌മന്റ് ശ്രമിച്ചേക്കും. കൂടാതെ യുസ്‌വേന്ദ്ര ചാഹലിനെ ഇത്തവണ രാജസ്ഥാൻ നിലനിർത്തിയിട്ടില്ല. അദ്ദേഹത്തെയും ടീം കൊണ്ട് വരാൻ ശ്രമിക്കും.
Read more
ഈ സീസണെങ്കിലും ആർസിബി കപ്പ് ജേതാക്കളാകണം എന്ന പ്രതീക്ഷയിലാണ് ആരാധകർ. കഴിഞ്ഞ സീസണിൽ വിരാട് കോഹ്ലിയാണ് ആർസിബിയെ സെമി ഫൈനൽ വരെ എത്തിച്ചത്. അത് കൊണ്ട് ഇത്തവണ സെമിയും കടന്നു ഫൈനലിൽ വിജയിച്ച് ആദ്യ ഐപിഎൽ ട്രോഫി നേടാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.