നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റ് ഇന്നത്തെ തലമുറയിൽ ഉള്ള ആളുകൾക്ക് വിരസമായി തോന്നാം. എന്നാൽ ഓസ്ട്രേലിയ- ഇന്ത്യ, ഇന്ത്യ- ഇംഗ്ലണ്ട്, ഇംഗ്ലണ്ട്- കിവീസ് ടെസ്റ്റ് മത്സരങ്ങൾ കണ്ട ആർക്കും അങ്ങനെ ഒരു അഭിപ്രായ വരാനിടയില്ല. അത്ര ആവേശമായിരുന്നു സമീപകാലത്ത് നടന്ന ഈ മത്സരങ്ങൾക്ക്. ഇത് വിരസമാണ് എന്നുപറയുന്നവർ കുറ്റപെടുന്നത് ഇതിന്റെ നീളം കാരണമാണ്.

എന്നാൽ ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിൽ നടന്ന ഒരു ടെസ്റ്റ് മത്സരം കാണാനെത്തിയ കാണികൾ നിരാശരായി മടങ്ങിയ ഒരു സംഭവമുണ്ട്. 5 ദിവസത്തെ ടെസ്റ്റ് മത്സരം കാനെത്തിയ കാണികളെ നിരാശപെടുത്തിയതുകൊണ്ട് വെറും 1 ദിവസം കൊണ്ട് ടെസ്റ്റ് മത്സരം അവസാനിക്കുകയും ഫലം ഉണ്ടാവുകയും ചെയ്തു.

1932 ലാണ് സംഭവം നടന്നത്. ആദ്യം ബാറ്റ് ചെയ്തത് ദക്ഷിണാഫ്രിക്ക ആയിരുന്നു, ആദ്യ ഇന്നിങ്സിൽ വെറും 36 റൺസിനാണ് ടീം പുറത്തായത്.  ഓസ്‌ട്രേലിയ നേടിയത് 54.3 ഓവറിൽ 153 റൺസ്. ദക്ഷിണാഫ്രിക്കൻ മറുപടി വലിയ തകർച്ചയോടെ ആയിരുന്നു.  അടുത്ത ഇന്നിങ്സിലും കാര്യങ്ങൾക്ക് വലിയ മാറ്റം ഒന്നും ഉണ്ടായില്ല. രണ്ടാം ഇന്നിങ്സിൽ 45 റൺസിനാണ് ടീം പുറത്തായത്. അതായത് രണ്ട് ഇന്നിങ്‌സിലുമായി 100 റൺസ് പോലും നേടാൻ ടീമിന് സാധിച്ചില്ല എന്നതാണ് ഏറ്റവും കൗതുകം. ഒരു ദിവസമായപ്പോൾ തന്നെ ടീം വിജയവര കടന്നു. ഓസ്ട്രേലിയ പരമ്പര തൂത്തുവാരുകയും ചെയ്തു.

ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ടെസ്റ്റിലും സൗത്ത് ആഫ്രിക്ക ഭാഗം ആയിരുന്നു എന്നതാണ് രസകരം.

Read more