പേസർമാരുടെ സ്വർഗ്ഗത്തിലെ അതിസമ്മർദ്ദ സാഹചര്യത്തിൽ ഇത്തരം ഒരു ഇന്നിംഗ്സ് കളിക്കാൻ സൂര്യക്ക് അല്ലാതെ ആർക്ക് പറ്റും, ആ ഇന്നിംഗ്സ് എടുത്തുമാറ്റിയാൽ സ്കോർ ബോർഡ് നോക്കിയാൽ നമുക്ക് പേടി തോന്നുമായിരുന്നു

സൂര്യകുമാർ യാദവ് ഔട്ടായപ്പോൾ ഹർഷ ഭോഗ്ലെ പറഞ്ഞ ഒരു വാചകമുണ്ട്-സൂര്യയുടെ ഇന്നിംഗ്സ് എടുത്തുമാറ്റിയതിനുശേഷം സ്കോർകാർഡ് പരിശോധിച്ചുനോക്കൂ! നമുക്ക് ഭയമാകും! സാങ്കേതിക മികവുള്ള ബാറ്റർമാർ ഒരുപാടുണ്ട്. അവർക്ക് 170 എന്ന പ്രഹരശേഷിയിൽ ലോങ്ങ് ഇന്നിംഗ്സ് കളിക്കാൻ ബുദ്ധിമുട്ടുണ്ടാവും.

ബിഗ് ഹിറ്റർമാർ അരങ്ങുവാഴുന്ന കാലമാണിത്. അത്തരക്കാർ പെർത്തിലേതുപോലുള്ള പിച്ചിൽ അതിജീവിക്കില്ല. ടെക്നിക്കും പ്രഹരശേഷിയും കൈവശമുള്ള കളിക്കാർ അപൂർവ്വമാണ്. അതുകൊണ്ടും പൂർണ്ണത അവകാശപ്പെടാനാവില്ല. സമ്മർദ്ദത്തെ മറികടക്കാനുള്ള ശേഷി അവർക്കുണ്ടോ എന്ന ചോദ്യം അവശേഷിക്കും.

Read more

ഇവർക്കെല്ലാം ഇടയിൽ സൂര്യകുമാർ യാദവുണ്ട്. അയാളുടെ പക്കൽ എല്ലാ ശേഷികളുമുണ്ട്. പൂർണ്ണതയുടെ തൊട്ടടുത്ത് നിലകൊള്ളുന്ന പ്രതിഭാസം! കളിയുടെ റിസൾട്ട് എന്തായാലും സൂര്യയുടെ ഇന്നിങ്സ് എല്ലാക്കാലവും അനശ്വരമായി നിലനിൽക്കും. പേസർമാരുടെ സ്വർഗ്ഗത്തിലെ അതിസമ്മർദ്ദ സാഹചര്യത്തിൽ 170 എന്ന സ്ട്രൈക്ക് റേറ്റിൽ ഫിഫ്റ്റി! പറയാൻ വാക്കുകളില്ല.