റഹമാനും ബോൾട്ടും ആരാണ് ശരിക്കും പാടുന്നത്, 'വന്ദേമാതരം' വൈറൽ

ഒരു ലക്ഷത്തിലധികം ആളുകൾ ആവേശം തീർക്കാനെത്തിയത്തോടെ ഗംഭീരമായ സമാപന ചടങ്ങോടെ ഐപിഎൽ 15-ാം സീസൺ അവസാനിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബോളിവുഡ് താരം രൺവീർ സിങ്ങും ഇതിഹാസ ഗായകനും സംഗീതസംവിധായകനുമായ എആർ റഹ്മാനും തങ്ങളുടെ പവർ പാക്ക് ഷോകളിലൂടെ കാണികളെ അമ്പരപ്പിച്ചു. റഹ്മാന്റെ ജനപ്രിയ ഗാനങ്ങൾ പ്രേക്ഷകരെ ആവേശത്തിലാക്കിയപ്പോൾ മിന്നുന്ന നൃത്ത ചുവടുകളുമായി രൺവീറും മോശമാക്കിയില്ല.

പിന്നീട് 15 മിനിറ്റിലധികം നീണ്ടുനിന്ന പ്രത്യേക പ്രകടനത്തിലൂടെ റഹ്മാൻ വേദിയെ ആഘോഷത്തിന്റെ പരകോടിയിലെത്തിച്ചു. റഹ്‌മാൻ ‘വന്ദേമാതരം’ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ വേദി മുഴുവൻ ഒപ്പം ചേർന്നു.

കാണികൾക്കൊപ്പം ക്രിക്കറ്റ് താരങ്ങളും ഷോ ആസ്വദിക്കാനെത്തി. ഇപ്പോഴിതാ, ഐക്കണിക് ട്രാക്കിനോടുള്ള കിവി പേസർ ട്രെന്റ് ബോൾട്ടിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

റഹ്മാൻ പാടുമ്പോൾ രാജസ്ഥാൻ റോയൽസ് പേസർ അത് ആസ്വദിക്കുന്നത് കാണാമായിരുന്നു. എന്നാൽ ക്യാമറ തന്റെ നേരെയാണ് ഫോക്കസ് ചെയ്യുന്നതെന്ന് മനസിലാക്കിയ താരം ചിരിയോടെ മുങ്ങി.

Read more

എന്തായാലും ചിരി അധിക നേരം നീണ്ടുന്നില്ല. മത്സരശേഷം വിഷമിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് വൈറലായത്.