ആരാണ് മികച്ച ബാറ്ററും നായകനും, കോഹ്‌ലി രോഹിത് താരതമ്യത്തിൽ ഉത്തരവുമായി അമിത് മിശ്ര

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് സൂപ്പർ താരങ്ങൾ- വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിൽ നോക്കിയാൽ ഏറ്റവും മികച്ച ബാറ്ററും നായകനും ആരാണ് എന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്. കളിയുടെ ഈ രണ്ട് വശങ്ങളിലും കോഹ്‌ലിയെക്കാൾ മികച്ചത് രോഹിത് ആണെന്നുള്ള അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ നട്ടെല്ലാണ് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും. സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് കിവരിച്ച എല്ലാ നേട്ടങ്ങൾക്കും ക്രെഡിറ്റ് അർഹിക്കുന്ന താരങ്ങളിൽ പ്രധാനികളാണ് ഇരുവരും.

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ക്രിക്കറ്റ് കളിയിലെ മുൻനിര ബാറ്റ്‌സർമാരാണെന്നതിൽ സംശയമില്ല, മുപ്പതുകളുടെ അവസാനത്തിലും അവർ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ഹൃദയവും ആത്മാവുമാണ്. കളിയുടെ ഇതിഹാസങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഇരുവരും ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാർ കൂടിയാണ്.

വർഷങ്ങളായി നിരവധി ആരാധകരും പണ്ഡിതന്മാരും രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും അവരിൽ ആരാണ് മികച്ച ബാറ്റർ എന്ന് താരതമ്യം ചെയ്യുന്നത്. ഇരുവർക്കും പന്തെറിഞ്ഞതിനാൽ ഇരുവർക്കും ഇടയിൽ ഒരു മികച്ച ബാറ്റർ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അമിത് മിശ്ര ഒരു സംശയവും ഇല്ലാതെ മറുപടി പറഞ്ഞു.

രോഹിത് ശർമ്മയെ പിന്തുണച്ച് അമിത് മിശ്ര, ഇന്ത്യൻ നായകനെ കുറച്ച് തവണ പുറത്താക്കിയെങ്കിലും അദ്ദേഹത്തിന് പന്തെറിയാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ശുഭങ്കർ മിശ്ര പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോൾ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “രോഹിത് ശർമ്മയാണ് മികച്ചതെന്ന് ഞാൻ കരുതുന്നു, ഞാൻ അവനെ ഒരുപാട് പുറത്താക്കിയിട്ടുണ്ട്, പക്ഷേ അവൻ മികച്ച ബാറ്റ്‌സ്മാനാണ്.”

രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ഇടയിൽ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുക്കാനും അമിത് മിശ്രയോട് ആവശ്യപ്പെട്ടിരുന്നു. രോഹിത് തന്നെയാണ് ആ വിഭാഗത്തിൽ മികച്ചത് എന്ന അഭിപ്രായമാണ് പറഞ്ഞത്.